Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: breaking news

വിദേശ പരിപാടി; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്.മുൻകൂട്ടി തീരുമാനിച്ച വിദേശ പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഈ സാഹചര്യത്തിൽ വേടന് വിദേശത്തേക്ക് പോകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ റാപ്പർ വേടൻ ആവശ്യപ്പെടുന്നത്. എന്നാൽ തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലായെന്നും നിരവധിയാളുകളുടെ […]
Read more

അൻവറിന്റെ ഒരു പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ ഒരു പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. Content:One of Anwar’s nomination papers rejected; he can contest as an independent
Read more

ഭര്‍ത്താവ് മരിച്ചാൽ ഭാര്യയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെവീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ബി. സ്‌നേഹലതയുടെ വിധി. 2009 ല്‍ ഭര്‍ത്താവ് മരണപ്പെട്ടശേഷം യുവതിയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരമായി ശല്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് യുവതി സംരക്ഷണം തേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ അനുകൂലമായ ഉത്തരവ് ഉണ്ടായില്ല. എന്നാൽ അപ്പീലില്‍ സെഷന്‍സ് കോടതി അനുകൂല […]
Read more

കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന

കൊച്ചി: എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ കൊച്ചിയിലെ ഓഫീസിൽ വിജിലൻസ് പരിശോധന. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിൻ്റെ ഭാഗമായാണ് പരിശോധന. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. Content: Vigilance inspection at Kochi ED office
Read more

കേരളം കാണാനെത്തിയ യെമനി വിദ്യാര്‍ഥി സംഘത്തിലെ രണ്ടുപേരെ കൊച്ചിയില്‍ കടലില്‍ കാണാതായി

കൊച്ചി: പുതുവൈപ്പിനിൽ യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി. ജുബ്രാന്‍, അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്.കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാര്‍ഥികളായ ഒമ്പത് പേരടങ്ങുന്ന യെമന്‍ വിദ്യാര്‍ഥികള്‍ കേരളം കാണാൻ എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ കടലിലെത്തിയത്. പ്രതികൂല കാലാവസ്ഥയായതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. 12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരില്‍ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. മുമ്പും നിരവധി ആളുകളെ […]
Read more

എം സ്വരാജ് നിലമ്പൂരിൽ സിപിഎം സ്ഥാനാർത്ഥി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. Conent: M Swaraj is the Left candidate in Nilambur
Read more

ജൂണിലെ വൈദ്യുതി ബില്ല് കുറയും

തിരുവനന്തപുരം: ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവിറക്കി. ഇക്കൊല്ലം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ […]
Read more

പിണറായി ദ ലെജൻഡ് ‍ഡോക്യുമെന്ററി പ്രകാശനം ചെയ്ത് കമൽഹാസൻ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്ത് കമൽഹാസൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്. ഇന്നലെ ഡോക്യുമെന്‍ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും കോർത്തിണക്കികൊണ്ടുള്ളതാണ്. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഇതേ സംഘടന തയ്യാറാക്കിയ പിണറായിയെ വാഴ്ത്തിയുള്ള പാട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. […]
Read more

ബീന ജോസഫും വി ഡി സതീശനും കൂടിക്കാഴ്ച നടത്തി

ബീന ജോസഫും വി ഡി സതീശനും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൂടിക്കാഴ്ച നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി ആയ ബീന എം ടി രമേശുമായി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ഈ ചർച്ച വർത്തയായതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് നേരിട്ടുതന്നെ കൂടി കാഴ്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
Read more

കൊച്ചി ഇടപ്പള്ളിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ നിരവധിവാഹനങ്ങളിലേക്ക് ഇടിച്ചു കയറി

കൊച്ചി: ഇടപ്പള്ളിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഉച്ചയ്ക്ക് 12.30നാണ് അപകടം ഉണ്ടായത്. ഇടപ്പള്ളിയിൽ നിന്നും പൂക്കാട്ടുപടി റോഡിലേക്ക് കയറിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ മറ്റൊരു ഓട്ടോയെയും റോഡിനോട് ചേർത്തുവച്ചിരുന്ന പാചകവാത സിലിണ്ടറുകളെയും ഇടിച്ചുതെറിപ്പിച്ചു. പിന്നീട് കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണ്. അപകടകാരണം വ്യക്തമല്ല. Content: Car accident […]
Read more
Advertisement
WhiteswanTV Footer