Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: breaking news

‘മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയല്ല; വി ഡി സതീശനെ വിമര്‍ശിച്ച് കെ. സുധാകരൻ

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മുൻ പ്രതിപക്ഷനേതാവ് കെ. സുധാകരൻ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നതിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല എന്നും താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. പാര്‍ട്ടി ഏറ്റവും ഗൗരവത്തില്‍ എടുത്ത പോലീസ് അതിക്രമ കേസാണ് സുജിത്തിന്റേത്. ഇതുവരെ അങ്ങനെ ഒരനുഭവം ഞങ്ങള്‍ക്ക് ഉണ്ടായിട്ടല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Read more

ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു

സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കേസടക്കം അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷേർളി വാസു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനമാരംഭിച്ച […]
Read more

രാഹുൽ ഗാന്ധിയുടെ സിഖ് പരാമർശം: വാരണസി കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിലെ വാരണസി കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഹുൽ ഗാന്ധിക്കെതിരെ പരാതിക്കാരൻ നൽകിയ ഹർജി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസിയിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുൽഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വാരണാസി കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതും എന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. ഇന്ത്യയിലെ സാഹചര്യം സിഖുകാർക്ക് യോജിക്കുന്ന തരത്തിലല്ലെന്ന് ആയിരുന്നു […]
Read more

കാസർഗോഡ് ബസ് അപകടത്തിൽ 5 മരണം

കാസർഗോഡ്: കാസർഗോഡ് തലപ്പാടിയിൽ ബസ് അപകടത്തിൽ 5 മരണം. കാസർഗോഡ്-മംഗലാപുരം ദേശീയപാത 66-ൽ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കർണാടക ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. 4 കർണാടക സ്വദേശികളും തലപ്പാടി സ്വദേശിയായ ഒരാളുമാണ് മരിച്ചത്. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Read more

നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

പാലക്കാട്: പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവർക്കും പരുക്കേറ്റു. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്.’ആട് ത്രീ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ എറണാകുളത്തേക്ക് യാത്രചെയ്യുമ്പോഴായിരുന്നു അപകടം. ദേശീയപാതയിൽ വടക്കുമുറിക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും ലോറി അടിയിലേക്ക് ഇടിച്ചു കയറി. ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു
Read more

ബലാത്സംഗ കേസിൽ റാപ്പർ വേടന് ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിക്ക് ലുക്കൗട്ട് നോട്ടീസ്. തൃക്കാക്കര പൊലീസ് ആണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ലുക്ക്‌ ഔട്ട്‌ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. വേടനുവേണ്ടി ഇതര സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. വേദന ഒളിവിൽ ആയിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടറുടെ പരാതിയിലാണ് റാപ്പർ വേടനെതിരെ കേസെടുത്തത്. […]
Read more

അനധികൃത പിഴ ഈടാക്കി: കളമശ്ശേരിയിൽ ട്രാഫിക് സിഐയും ജനപ്രതിനിധികളും തമ്മിൽ തർക്കം

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ട്രാഫിക് സി ഐയും നഗരസഭ കൗണ്‍സിലര്‍മാരും തമ്മിൽ തർക്കം. അനധികൃത പിഴ ഈടാക്കിയ ട്രാഫിക് സി ഐ യുടെ നടപടി കൗൺസിലേഴ്സ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. പോലീസ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചെന്നു കൗൺസിലർമാർ. ട്രാഫിക് പൊലീസ് അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് എച്ച്എംടിയിലെ വ്യാപാരികളും പരാതി ഉന്നയിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് കൗണ്‍സിലര്‍മാര്‍ ട്രാഫിക് സിഐയുടെ അടുത്തെത്തിയത്. എന്നാല്‍ ഇരു കൂട്ടരും തമ്മിലും വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. കളമശ്ശേരിയിലെ വണ്‍വേ പാര്‍ക്കിങ് സംവിധാനത്തോടനുബന്ധിച്ച് ട്രാഫിക് […]
Read more

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. പി.കെ ബുജൈറിന് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വാദം നടക്കുന്നത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പി.കെ ബുജൈർ. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പടനിലത്തിന് സമീപം ചൂലാവയലില്‍ വച്ചായിരുന്നു […]
Read more

തൃശ്ശൂരിൽ സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ് തകർന്നുവീണു; അവധി ആയതിനാൽ ഒഴിവായത് വലിയ ദുരന്തം

തൃശ്ശൂർ: തൃശ്ശൂരിൽ ​ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം. സ്കൂൾ അവധി ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. ഇത് 2023ലാണ് സീലിങ് ചെയ്തത്. 54 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് ഈ ഹാളിലെ സീലിങ്. പത്ത് വർഷങ്ങൾക്ക് മുൻപ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ അശാസ്ത്രീയപരമായാണ് […]
Read more

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്. മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനാണ് അച്ചടക്ക നടപടി. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Read more
Advertisement
WhiteswanTV Footer