Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: breaking news

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ ശക്തന് താത്കാലിക ചുമതല നൽകിയത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. താൽക്കാലിക അധ്യക്ഷനെ തെരഞ്ഞെടുത്തത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാൻ എൻ ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.
Read more

എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം

ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലേക്ക് എത്തിയത് തന്നെ കോടിക്കണക്കിനു യുവാക്കൾക്ക് പ്രചോദനം നൽകിയായിരുന്നു. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയായിരുന്നു ഇന്ത്യയുടെ മിസൈൽമാനായ കലാം. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടർ കലാം ആയിരുന്നു. ഇന്ത്യയുടെ […]
Read more

ശക്തമായ മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ […]
Read more

ചരിത്രം വി എസിലൂടെ…..

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ആണ് വി എസ് ജനിച്ചത്. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു […]
Read more

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്; അനുസ്മരണസമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലാണ് അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളിയങ്കണത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനംചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായായിരുന്നു കാര്‍മികൻ. വിവിധ മെത്രാപ്പൊലീത്താമാരും വൈദികരും പങ്കെടുത്തു. കുര്‍ബാനയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കബറിങ്കല്‍ […]
Read more

വിഎസിന്റെ ആരോഗ്യനില ഗുരുതരം; മെഡിക്കൽ ബോർഡ് ചേർന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. വിഎസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേർന്നു. മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ അടങ്ങിയതാണ് മെഡിക്കൽ ബോർഡ്.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ആരോഗ്യാവസ്ഥ വിലയിരുത്തുന്നതിനായി ഡോക്ടേഴ്സിന്റെ വിദഗ്ധസംഘത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിയോഗിച്ചു. പട്ടം എസ് യു ടി ആശുപത്രിയിലാണ് വി എസ് ചികത്സയിൽ കഴിയുന്നത്. ഈ മാസം 23 ന് രാവിലെയാണ് ഹൃദയാഘാതത്തെ […]
Read more

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 27) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. Content: Holiday for educational institutions in […]
Read more

ചാലക്കുടിയിൽ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടിയിൽ വൻ തീപിടിത്തം. ചാലക്കുടിയിലെ ഊക്കൻസ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തം ഉണ്ടായത്. കടയ്ക്ക് തൊട്ടടുത്തായി ഗ്യാസ് ഗോഡൗൺ ആണ്. ഇവിടെ നിന്നും ഗ്യാസ് മാറ്റുന്നതിനായുള്ള ശ്രമങ്ങൾ നടക്കുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. Content: Major fire breaks out in Chalakudy
Read more

ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടി; തകർന്ന കൂരിയാട് ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

മലപ്പുറം: കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടിയായെന്നും ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നതെന്നും കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോഴാണ് അപകടത്തിന്റെ ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോലെയാണ് കേന്ദ്രമന്ത്രി ഗഡ്കരിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണമെന്നും അവരുടെ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ […]
Read more
Advertisement
WhiteswanTV Footer