ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലേക്ക് എത്തിയത് തന്നെ കോടിക്കണക്കിനു യുവാക്കൾക്ക് പ്രചോദനം നൽകിയായിരുന്നു. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയായിരുന്നു ഇന്ത്യയുടെ മിസൈൽമാനായ കലാം.
ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടർ കലാം ആയിരുന്നു. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടർ കലാം ആയിരുന്നു.
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി 2002‑ൽ ചുമതലയേറ്റെടുത്ത അബ്ദുൾ കലാം രാഷ്ട്രത്തിന്റെ ഭാവിയെപ്പറ്റിയും യുവജനങ്ങൾ രാജ്യത്തിന്റെ കരുത്താകുന്നതിനെപ്പറ്റിയും ഓർമ്മപ്പെടുത്തി. 2015ൽ എൺപത്തിമൂന്നാം വയസ്സിൽ, ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് ഇന്ത്യയെ ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ മിസൈൽ മാൻ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് പോകുന്നത്.




