Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭര്‍ത്താവ് മരിച്ചാൽ ഭാര്യയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെവീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ബി. സ്‌നേഹലതയുടെ വിധി.

2009 ല്‍ ഭര്‍ത്താവ് മരണപ്പെട്ടശേഷം യുവതിയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരമായി ശല്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് യുവതി സംരക്ഷണം തേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ അനുകൂലമായ ഉത്തരവ് ഉണ്ടായില്ല.

എന്നാൽ അപ്പീലില്‍ സെഷന്‍സ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കൂടാതെ ഗാര്‍ഹികപീഡനം നടന്നതിനും തെളിവുണ്ടെന്ന് കോടതി പറഞ്ഞു. വീടിന്റെ ഉടമസ്ഥാവകാശം ആർക്കാണെങ്കിലും ഭര്‍ത്തൃവീട്ടില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

Content: If the husband dies, the wife cannot be evicted from the husband’s house: High Court

Recent News

Advertisement
WhiteswanTV Footer