Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളം കാണാനെത്തിയ യെമനി വിദ്യാര്‍ഥി സംഘത്തിലെ രണ്ടുപേരെ കൊച്ചിയില്‍ കടലില്‍ കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പുതുവൈപ്പിനിൽ യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി. ജുബ്രാന്‍, അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്.
കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാര്‍ഥികളായ ഒമ്പത് പേരടങ്ങുന്ന യെമന്‍ വിദ്യാര്‍ഥികള്‍ കേരളം കാണാൻ എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ കടലിലെത്തിയത്.

പ്രതികൂല കാലാവസ്ഥയായതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. 12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരില്‍ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. മുമ്പും നിരവധി ആളുകളെ ഈ പ്രദേശത്ത് കടലിൽ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Content: Two members of a Yemeni student group visiting Kerala go missing at sea in Kochi

Recent News

Advertisement
WhiteswanTV Footer