കൊല്ലം: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പോലീസുകാരൻ പിടിയിലായി. ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ച ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്കും വാട്‌സാപ്പിലേക്ക് അയച്ചുകൊടുത്തിരുന്നു. അജ്ഞാതനാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ ഇത് തടയാമെന്നുമാണ് അവിനാഷ് പെൺകുട്ടീടെ കുടുംബത്തോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് അവിനാഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.




