കൊല്ലം: ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ സാനിഷ് (40) ആണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്കെതിരെയായിരുന്നു അതിക്രമം നടന്നത്.
തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിലേക്ക് എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. കൊല്ലത്തിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിലെ ജനറൽ കമ്പാർട്മെന്റിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ആരും ശ്രദ്ധിക്കാതെ സ്വന്തം സീറ്റിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.






