Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കുപ്പിവെള്ളത്തില്‍ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍

കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കുപ്പിവെള്ളമാണ് സ്ഥാപനത്തിൽ വിൽപ്പന നടത്തിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുപ്പിവെള്ളത്തിൽ വെളുത്ത നിറത്തിലുള്ള പാടകളും മാലിന്യ സാന്നിധ്യവും കണ്ടെത്തി. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് സംബന്ധിച്ച് […]
Read more

രേഖകളില്ലാതെ ട്രെയിനിൽ പണം കടത്തി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൊല്ലം: ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിലായി. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ചെന്നൈ എഗ്മോർ–കൊല്ലം എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ പുനലൂർ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 18,62,500 രൂപ പിടികൂടുകയായിരുന്നു. തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 500 രൂപയുടെ നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. റെയിൽവേ എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പിടികൂടിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം […]
Read more

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസ് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് മറിഞ്ഞു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്‌ആർടിസി ബസ് നിയന്ത്രണം നഷ്ട്ടപെട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ളകം മേഴ്‌സി ഹോസ്പിറ്റലിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. ബസിലെ യാത്രക്കാർക്കിടയിൽ ആരുടെയും പരിക്ക് ഗുരുതരമല്ല; പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്‌സ് സംഘവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥരും ചേർന്നാണ് മറിഞ്ഞുകിടന്ന ബസ് ഉയർത്തിയത്.
Read more

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ പിരിച്ചുവിട്ടു

കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി. സെക്രട്ടേറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. നന്ദകുമാര്‍ ഇടതുസംഘടനാ പ്രവര്‍ത്തകനായിരുന്നുവെന്നും, മുന്‍ സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ഇയാളെ പിന്നീട് ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 2023-ല്‍ ഫേസ്ബുക്കിലൂടെ തനിക്കെതിരെ മോശമായ പോസ്റ്റിട്ടെന്നും അപമാനിച്ചെന്നും കാണിച്ച് അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതിനു പൊലീസ് നടപടിയെടുത്തിരുന്നില്ല. […]
Read more

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം: പുനലൂർ- മൂവാറ്റുപുഴ റോഡിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് കച്ചിക്കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. അഞ്ചുപേർക്ക് പരിക്കേറ്റു. അപകടം ഇന്ന് പുലർച്ചെ നാലുമണിയോടെ സംഭവിച്ചു.
Read more

ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊല്ലം അയത്തിൽ സ്വദേശിയായ സൽമാൻ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മുന്നിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സൽമാൻ ഫാരിസ് റോഡിലേക്ക് തെറിച്ചുവീണ് ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ […]
Read more

പാഠം തീരുംമുൻപേ വിദ്യാർഥികൾ പാദവർഷപ്പരീക്ഷ എഴുതേണ്ടിവരും

കൊല്ലം: പുതിയ പരീക്ഷാ കലണ്ടറിന്റെ പ്രകാരം സ്കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിക്കാതെ തന്നെ വിദ്യാർത്ഥികൾ ഒന്നാം പാദവാർഷിക പരീക്ഷ എഴുതേണ്ടി വരുമെന്നാണ് സാധ്യത. ജൂൺ–ജൂലൈ മാസങ്ങളിൽ അധ്യാപകർക്ക് സെൻസസ് ജോലികൾ ലഭിച്ചതും താത്കാലിക അധ്യാപകരെ നിയമിക്കുന്നതിലെ വൈകിപ്പിക്കലും പഠനത്തിന് തടസ്സം സൃഷ്ടിക്കുമെന്നാണ് അറിയിപ്പ്. ജൂൺ 19 മുതൽ മൂന്നുദിവസം അധ്യാപകർക്ക് സെൻസസ് ജോലികൾക്കുള്ള പരിശീലനം നടക്കും. ജൂലായ് ഒന്നുമുതൽ ഒരുമാസം സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അധ്യാപകർ സ്കൂളിൽ എത്താൻ കഴിയാതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂലായിൽ എൽപിക്കും ഹൈർസെക്കൻഡറിക്കും 21 […]
Read more

സംസ്ഥാനത്ത് 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല

കൊല്ലം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 7,942 വാഹനങ്ങൾക്ക് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മേയ് 31 വരെ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതോ പരിശോധനയ്ക്ക് ഹാജരാക്കാത്തതോ ആയ വാഹനങ്ങളാണ് ഇത്രയും. ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ സർവീസ് നടത്തുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തുന്നത്. ഫിറ്റ്നസ് […]
Read more

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മറ്റ് കൊലപാതകങ്ങളുമായും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും

കൊല്ലം: കൊല്ലം നഗരത്തിൽ കമ്മീഷണർ ഓഫീസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് മറ്റ് കൊലപാതകങ്ങളുമായും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. തമിഴ്നാട് വാൽപ്പാറയിൽ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശി വിജു സുരേഷ് സ്ഥിരം കുറ്റവാളിയാണെന്നും വിവിധ കേസുകളിൽ നോട്ടപ്പുള്ളിയാണെന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അലഞ്ഞുതിരിഞ്ഞ് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. പണം ആവശ്യപ്പെട്ട് ലഭിക്കാത്തവരെ ആക്രമിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ടെന്നാണ് കണ്ടെത്തൽ. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളുടെ സഞ്ചാരപാതയും കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും […]
Read more

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

കൊല്ലം: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തക്കല സ്വദേശിയായ വിജുവിനെയാണ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. മെയ് 24-ന് അർധരാത്രിയോടെ കൊല്ലം കമ്മിഷണർ ഓഫീസിന് സമീപത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്ന രാജേന്ദ്രൻ എന്ന വയോധികൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിലെ വാൽപാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് പ്രത്യേക പൊലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് ലുക്കൗട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer