കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്‌ആർടിസി ബസ് നിയന്ത്രണം നഷ്ട്ടപെട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ളകം മേഴ്‌സി ഹോസ്പിറ്റലിന് സമീപത്താണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. ബസിലെ യാത്രക്കാർക്കിടയിൽ ആരുടെയും പരിക്ക് ഗുരുതരമല്ല; പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്‌സ് സംഘവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥരും ചേർന്നാണ് മറിഞ്ഞുകിടന്ന ബസ് ഉയർത്തിയത്.






