ഇടുക്കി: ഇടുക്കി മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരന്റെ ആണെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു.
പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ഇല്ലന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പ്രാഥമിക നിഗമനം.






