Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസം നിർബന്ധം; ഉത്തരവിറക്കി തമിഴ്‌നാട് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസ ക്ലാസുകൾ നിർബന്ധമാക്കി തമിഴ്നാട് സർക്കാർ. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

കഴിഞ്ഞ വർഷം പല സ്വകാര്യ സ്കൂളുകളിലും കായിക വിദ്യാഭ്യാസത്തിനായി അനുവദിച്ച പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിച്ചെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. പുതിയ നിർദേശം കർശനമായി നടപ്പാക്കാൻ ജില്ലാ കായിക വിദ്യാഭ്യാസ ഇൻസ്പെക്ടർമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. സ്കൂളുകളിലെ കളിസ്ഥലങ്ങളും കായിക സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

സ്കൂൾ സമയത്തിന് പുറമെ കായിക പരിശീലനത്തിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. കായിക രംഗത്ത് താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന-ദേശീയ തല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളെ പ്രത്യേകം തിരിച്ചറിഞ്ഞ് അവരുടെ മികച്ച പ്രവർത്തനരീതികൾ മറ്റ് സ്കൂളുകളിലും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ തമിഴ്നാട്ടിൽ കായിക സംസ്കാരം കൂടുതൽ ശക്തിപ്പെടുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നു.

Advertisement
WhiteswanTV Footer