കൊച്ചി: ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) സംസ്ഥാന സമിതി യോഗം കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ വെച്ച് വിജയകരമായി നടന്നു. സംഘടനയുടെ വരും വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ സംസ്ഥാന ഭാരവാഹികളെ യോഗത്തിൽ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
കേരളത്തിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന മുഴുവൻ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെയും ഉൾപെടുത്തുന്ന രീതിയിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും ഡി. എം. എ അറിയിച്ചു.
പുതിയ സംസ്ഥാന പ്രസിഡന്റായി ശ്രീ. ടി. പി. നന്ദകുമാർ (ക്രൈം ഓൺലൈൻ), ജനറൽ സെക്രട്ടറിയായി ശ്രീ. പി. ആർ. സോംദേവ് (M5 ന്യൂസ്), ട്രഷററായി ശ്രീ. എസ്. രോഹിത് (നാഷൻ ഫസ്റ്റ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റ്‌മാർ: ശ്രീ. വിൻസ് മാത്യു (കർമ്മ ന്യൂസ്), ശ്രീ. സിബി സെബാസ്റ്റ്യൻ (ഡെയിലി ഇന്ത്യ ഹെറാൾഡ്) സെക്രട്ടറിമാർ: ശ്രീ. ബൈജു ജോൺ (ദ ജേർണലിസ്റ്റ്), ശ്രീ. രമേഷ് കുമാർ (ഫോക്കസ് ടി വി), ശ്രീ. സുമേഷ് മാർക്കോ പോളോ (ഡി. എൻ. എ ന്യൂസ്), ശ്രീ. രജനീഷ്. ആർ (വിസ്മയ ന്യൂസ്)
സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ: ശ്രീ. യദു നാരായണൻ (ദി ജേർണലിസ്റ്റ്)
സ്റ്റേറ്റ് ലീഗൽ കോർഡിനേറ്റർ: ശ്രീ. സിബി തോമസ് (വൈറ്റ് സ്വാൻ മീഡിയ )
സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർക്കായി ഡി.എം.എയുടെ നേതൃത്വത്തിൽ പ്രത്യേക ക്ഷേമപദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി. കേരളത്തിന്റെ തനതായ മാധ്യമ സംസ്കാരം ആഗോള തലത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ലോകമെമ്പാടുമുള്ള പ്രവാസി മാധ്യമ നടത്തിപ്പുകാരെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ സജ്ജീകരിക്കുക എന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA)
ഫോൺ നമ്പർ: 8590267720,9048089089




