ബെംഗളൂരു: കോളേജിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ 19കാരനായ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. നാഗർഭാവി മഹേഷ് പി.യു. കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്.
അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗർഭാവിയിലാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് യോഗേഷിനെ ആക്രമിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു. കോളേജിൽ നിന്ന് വിളിച്ചിറക്കിയ ശേഷമാണ് സംഘം യോഗേഷിനെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




