Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

ബെംഗളൂരുവിലെ പ്രമുഖ പബ്ബിൽനിന്ന് 132 കിലോ പഴകിയ ഭക്ഷണം പിടികൂടി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ പബ്ബിൽ നിന്ന് 132 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ഇറച്ചി, കേടായ വെജിറ്റബിൾ കട്ലെറ്റ്, പഴകിയ പാൽ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. അശോക് നഗറിലെ യുബി സിറ്റി മാളിലെ 16-ാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്കൈ ലോഞ്ച് പബ്ബിന്റെ ഭക്ഷണശാലയാണ് അധികൃതർ അടച്ചത്. ഇവിടെ നിന്ന് 70 കിലോഗ്രാം പഴകിയ സോയ സോസ്, പഴകിയ മീൻ, കൂൺ, സോസുകൾ, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. […]
Read more

നിതീഷിന്റെ തുടർച്ചയായ പരിക്കുകൾ; തിരക്കേറിയ ക്രിക്കറ്റ് കലണ്ടർ വെല്ലുവിളിയെന്ന് ലക്ഷ്മൺ

ബംഗളൂരു: ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ തുടർച്ചയായ പരിക്കുകളിലും പുനരധിവാസ നടപടികളിലും പ്രതികരിച്ച് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവൻ വി.വി.എസ്. ലക്ഷ്മൺ. ബെംഗളൂരുവിലെത്തിയ ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലക്ഷ്മൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇടത് തുടയിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‌വെ പരമ്പരകൾ നിതീഷിന് നഷ്ടമായിരുന്നു. ഓൾറൗണ്ടറെന്ന നിലയിൽ നിതീഷിന് വലിയ ജോലിഭാരമാണ് നേരിടേണ്ടിവരുന്നതെന്ന് ലക്ഷ്മൺ ചൂണ്ടിക്കാട്ടി. നിലവിലെ തിരക്കേറിയ ക്രിക്കറ്റ് കലണ്ടറിൽ താരങ്ങൾക്ക് കൃത്യമായ ഓഫ്-സീസൺ […]
Read more

ബെംഗളൂരുവിലെ വീട്ടിൽ 57കാരിയുടെ അസ്ഥികൂടം; മരണം ഒരു വർഷം മുമ്പെന്ന് നിഗമനം

ബെംഗളൂരു: ബെംഗളൂരുവിലെ വീട്ടിനുള്ളിൽ 57കാരിയുടെ അസ്ഥികൂടം കണ്ടെത്തി. നഗസന്ദ്രയ്ക്ക് സമീപം ഹാവന്നൂർ ലേഔട്ടിൽ താമസിച്ചിരുന്ന ദാക്ഷായണിയുടേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു വർഷം മുമ്പ് മരണം സംഭവിച്ചതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വർഷങ്ങളായി ദാക്ഷായണി വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച വീടിന് സമീപത്തുനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ബാഗലഗുണ്ടെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. […]
Read more

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ബീഹാറിലേക്ക് കടന്ന യുവാവ് പിടിയിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ധീരജ് കുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ജൂലൈ 25ന് ബെംഗളൂരുവിലെ കുംബളഗോടുവിലാണ് സംഭവം നടന്നത്. ഭാര്യ റീമ കുമാരിയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ധീരജ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രണയത്തിലായിരുന്ന ധീരജും റീമയും 10 മാസം മുമ്പാണ് […]
Read more

പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതി കൊച്ചിയിൽ നിന്ന് NIA യുടെ പിടിയിൽ

ബെം​ഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന ഉമ്മർ ഫറൂഖിനെ കൊച്ചിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് മുൻപ് നടന്ന ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ് പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. 2022 ജൂലൈയിൽ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ 2022 ഓഗസ്റ്റിൽ കേസ് എൻഐഎ ഏറ്റെടുക്കുകയും വ്യാപക അന്വേഷണം […]
Read more

കാവേരി ജല തർക്കം; ശാശ്വത പരിഹാരം വേണമെന്ന് കർണാടകം

ബെംഗളൂരു: കാവേരി നദീജല പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക സർക്കാർ. വിഷയത്തിൽ കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ ഇടപെട്ട് ദീർഘകാല പരിഹാരം കണ്ടെത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വെള്ളക്ഷാമമുള്ള സമയങ്ങളിൽ തമിഴ്നാടിന് ജലം നൽകാനാകില്ലെന്ന് കർണാടക വ്യക്തമാക്കി. നിലവിൽ ലഭിച്ച മഴയുടെ പശ്ചാത്തലത്തിലാണ് പ്രതിസന്ധി താൽക്കാലികമായി ഒഴിവായതെന്നും, നിർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കബനി, ഹാരംഗി അണക്കെട്ടുകളിൽ നിന്ന് നിലവിൽ തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും മഴ കുറഞ്ഞാൽ ജലവിതരണം നിർത്തിവയ്ക്കുമെന്നും കർണാടക അറിയിച്ചു. […]
Read more

റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു; മംഗളൂരു- യശ്വന്ത്പൂർ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. യെദകൂമെരി, ശ്രീവാഗിലു സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണും കല്ലുകളും വലിയ തോതിൽ പാളത്തിലേക്ക് വീണതോടെ മംഗളൂരു–യശ്വന്ത്പൂർ റൂട്ടിലെ ട്രെയിൻ സർവീസുകൾ പൂർണമായും തടസപ്പെട്ടു. ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു–യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ റെയിൽവേയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ കനത്ത മഴ തുടരുന്നതിനാൽ ജോലികൾക്ക് തടസം നേരിടുന്നുണ്ട്. […]
Read more

കാവേരി നദീജല തര്‍ക്കം; കര്‍ണാടകയില്‍ ‘ജനനായകന്‍’ പ്രദർശനത്തിനിടയിൽ പ്രതിഷേധം

ബെംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾ വിജയ് നായകനായ ജനനായകൻ സിനിമയുടെ കര്‍ണാടകത്തിലെ പ്രദർശനത്തെയും ബാധിച്ചു. മാണ്ഡ്യ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. കാവേരി ജല നിയന്ത്രണ അതോറിറ്റി 15 ദിവസത്തേക്ക് തമിഴ്നാടിന് 3,500 ക്യൂസെക്സ് ജലം വിട്ടുനൽകാൻ കര്‍ണാടകത്തോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. മാണ്ഡ്യയിലെ ഗുരുശ്രീ തിയറ്ററിന് മുന്നിൽ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്ലെക്സുകളും നശിപ്പിക്കുകയും ചെയ്തു. ചിലർ തിയറ്ററിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും […]
Read more

കാവേരി ജലതർക്കം രൂക്ഷം; കർണാടക-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച മാറ്റിവെച്ചു

ബംഗളൂരു: കാവേരി നദീജല പങ്കുവെക്കൽ വിഷയത്തിൽ കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്താൻ അനുകൂല സാഹചര്യമല്ലെന്നും, അതിനാൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് തമിഴ്നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി ജലവിതരണ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബെംഗളൂരുവിലെത്തുന്നതിനെതിരെ കന്നഡ സംഘടനകൾ ശക്തമായ പ്രതിഷേധം […]
Read more

പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ. ജമുന റാണി (88) അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. 1938 മെയ് 17ന് ആന്ധ്രാപ്രദേശിൽ ജനിച്ച ജമുന റാണി, ഏഴാം വയസ്സിൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രം ത്യാഗയ്യ (1946)യിലെ ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള തുടങ്ങിയ ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. ദക്ഷിണേന്ത്യൻ സിനിമാ സംഗീത രംഗത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer