Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറും പെൺകുട്ടികളും തമ്മിൽ കയ്യാങ്കളി; ദൃശ്യങ്ങൾ വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷ ഡ്രൈവറും രണ്ട് പെൺകുട്ടികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടുറോഡിൽ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ പകർത്തി പ്രചരിക്കുന്നത്. ഓട്ടോ ഡ്രൈവർ പെൺകുട്ടികളെ മർദിക്കുന്നതും പെൺകുട്ടികൾ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.

എച്ച്എസ്ആർ ലേഔട്ടിലെ മൂന്നാം സെക്ടറിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഓട്ടോ ഡ്രൈവറും രണ്ട് പെൺകുട്ടികളും തമ്മിലാണ് തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടത്. സംഘർഷം രൂക്ഷമായതോടെ പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ സ്ഥലത്തെത്തി ഡ്രൈവറെ അനുനയിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ എച്ച്എസ്ആർ ലേഔട്ട് പൊലീസ് ഇടപെട്ടതായി റിപ്പോർട്ടുണ്ട്. പെൺകുട്ടികളുമായി ബന്ധപ്പെട്ട പൊലീസ് ഇരുവരോടും പരാതി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേഷനിൽ ഉടൻ എത്താൻ കഴിയില്ലെന്നും രണ്ട് ദിവസം സമയം വേണമെന്നും പെൺകുട്ടികൾ അറിയിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘർഷത്തിൽ ഉൾപ്പെട്ട ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളാണ് ഓട്ടോ വിളിച്ചതെന്നും കൂലിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. പെൺകുട്ടികൾ മദ്യപിച്ചിരുന്നതായും പണം നൽകില്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതായും ഡ്രൈവർ ആരോപിച്ചു. സ്വയം പ്രതിരോധിക്കുന്നതിനായാണ് തിരിച്ചടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടികളുടെ പരാതി ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix