Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല തീർത്ഥാടനം; എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാൻ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പോലീസ് സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. ശബരിമലയിലേക്ക് പോകുന്ന ഭക്തർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തെ പ്രധാന കവാടത്തിലൂടെ പുറത്തിറങ്ങി പ്രത്യേക കെ.എസ്.ആർ.ടി.സി, ടാക്സി സർവീസുകൾ ഉപയോഗിക്കണം. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി സഞ്ചരിച്ച് കിഴക്കേ കവാടത്തിന് മുന്നിൽ മാത്രമേ ഭക്തരെ ഇറക്കാവൂ.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എറണാകുളം ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കവാടം വരെയുള്ള ഭാഗത്ത് പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നോർത്ത് റെയിൽവേ സ്റ്റേഷനിലെ പരിമിതമായ പാർക്കിംഗ് സൗകര്യം കണക്കിലെടുത്ത് ഓട്ടോറിക്ഷാ പാത ആവശ്യാനുസരണം വൺവേ ആക്കുമെന്നും പോലീസ് അറിയിച്ചു.

മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ 25-ലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രധാന ജംഗ്ഷനുകളിലും പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കും. തീപിടിത്ത സാധ്യത ഒഴിവാക്കുന്നതിനായി സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും ഗ്യാസ് സ്റ്റൗ, അടുപ്പ് എന്നിവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും ചൂടാക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൂജാദ്രവ്യങ്ങളും മാലിന്യങ്ങളും നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ.

തീർത്ഥാടകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അറിയിപ്പുകളും ദിശാസൂചിക ബോർഡുകളും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ ആംബുലൻസ് സേവനവും ആരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന എന്നിവയുടെ സഹായകേന്ദ്രങ്ങളും പ്രവർത്തിക്കും.

പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് സൗഹാർദപരമായി പെരുമാറാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. തീർത്ഥാടന കാലത്തെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങളും അയ്യപ്പഭക്തരും സഹകരിക്കണമെന്നും കൊച്ചി സിറ്റി പോലീസ് അഭ്യർത്ഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix