Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

30 രൂപ മോഷ്ടിച്ചെന്ന ആരോപണം; എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

ബെം​ഗളൂരു: കർണാടകയിലെ അനേകലിൽ സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് മനംനൊന്ത് എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതായി പരാതി. സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽ നടന്ന പണമോഷണത്തിൽ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്നും അധ്യാപകർ അപമാനിക്കുകയും ശകാരിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പിൽ പറയുന്നു. സ്കൂളിൽ നിന്ന് 20 രൂപയും പിന്നീട് 10 […]
Read more

ഉത്തര കന്നടയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ മരിച്ചു

ബംഗളൂരു: ഉത്തര കന്നഡയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡയിലെ യെല്ലാപൂർ താലൂക്കിലെ അരബൈൽ ഘട്ടിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. ദേശീയപാത 52ലായിരുന്നു അപകടം. ധാർവാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. ധാർവാഡിൽ നിന്ന് ധർമസ്ഥലയിലേക്കും ചിക്കമംഗളൂരുവിലേക്കും യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38), മഞ്ജുനാഥ് (33), സഞ്ജീവ് (33) എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ചികിത്സയിലായിരുന്ന […]
Read more

ഓപ്പറേഷന്‍ തൂഫാൻ; പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലഹരി വ്യാപനം തടയാൻ കേരള ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കര്‍ണാടക സർക്കാർ. കേരള-കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കാനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബംഗളൂരു വിധാൻ സൗധയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അതിർത്തി മേഖലകളിലെ ലഹരി കടത്ത് തടയുന്നതിനുള്ള സംയുക്ത നടപടികൾ ചർച്ച ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് […]
Read more

11 മാസം പ്രായമുള്ള മകളെ ചവിട്ടി നിലത്തിട്ട പിതാവ് അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ശേഖപ്പയെ അറസ്റ്റ് ചെയ്തു. അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ആദ്യം, കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് മരിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ കുഞ്ഞ് വീണതായി പറയുന്ന കട്ടിലിന് വെറും രണ്ട് അടി ഉയരമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, സ്വകാര്യഭാഗങ്ങൾ […]
Read more

ഹെഡ്ലൈറ്റ് തകരാർ; മൊബൈൽ ലൈറ്റിൽ ബസ് ഓടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിലെ കലബുറഗിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ബസ് ഓടിച്ച സംഭവത്തിൽ കെകെആർടിസി ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ബസ് യഥാസമയം പരിശോധിക്കാതിരുന്നതിന്റെ പേരിൽ വർക്ക്ഷോപ്പ് മെക്കാനിക്കിനെതിരെയും നടപടി സ്വീകരിച്ചു. കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്കുള്ള സർവീസിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ബസിന്റെ ഹെഡ്ലൈറ്റുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡ്രൈവർ മൊബൈൽ ഫോണിന്റെ വെളിച്ചം ഉപയോഗിച്ചാണ് ബസ് മുന്നോട്ട് കൊണ്ടുപോയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെകെആർടിസി അന്വേഷണം നടത്തി. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ഡ്രൈവർക്കും വർക്ക്ഷോപ്പ് മെക്കാനിക്കിനുമെതിരെ സസ്പെൻഷൻ […]
Read more

ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി; സന്ദേശം അയച്ചയാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ഒരു ഇലക്ട്രോണിക് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് പ്രതിയെ ഗാസിയാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് ഇന്നും ഇന്നലെയും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഐഎസ്ആർഒ […]
Read more

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഡേ കെയറിൽ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ മഞ്ജുളയെയും രണ്ടാം പ്രതിയായ വിജയലക്ഷ്മിയെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലുള്ള ഡേ കെയറിലാണ് സംഭവം നടന്നത്. ഡേ കെയർ ജീവനക്കാർ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുഞ്ഞുങ്ങളെ വാഷിങ് […]
Read more

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി: ജീവനക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് ജീവനക്കാരെ സുരക്ഷിതമായി ഓഫീസിൽ നിന്ന് ഒഴിപ്പിച്ചു. ഉച്ചയോടെയാണ് സ്ഥാപനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും കെട്ടിടം തകർക്കുമെന്നും പറഞ്ഞുള്ള ഇമെയിൽ ലഭിച്ചത്. വിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. നിലവിൽ ആസ്ഥാനത്ത് വിശദമായ പരിശോധന തുടരുകയാണ്. ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more

കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തി; പോലീസിന്റെ വെടിയേറ്റ് യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടകയിലെ ശിവമോഗ്ഗയിൽ കഞ്ചാവ് ലഹരിയിലായിരുന്ന 26-കാരൻ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. പിടികൂടുന്നതിനിടെ പോലീസുകാരനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് പ്രതിയുടെ കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തി. കിഷോർ എന്ന യുവാവാണ് അറസ്റ്റിലായത്. ബുധനാഴ്ച ശിവമോഗ്ഗയിലെ മിലാഘട്ട ആനന്ദറാവു എക്സ്റ്റൻഷനിൽ 65-കാരിയായ മുത്തശ്ശി സുശീലമ്മയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ലഹരി ഉപയോഗത്തെ തുടർന്ന് കിഷോറിനെ സുശീലമ്മ ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെയാണ് ആക്രമണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാറക്കല്ല് […]
Read more

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പത്ത് യുവതികൾ ഉൾപ്പെടെ 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സംഭവത്തിൽ സുഹാഗ് മൻസൂർ അലി (29), മുകുൾ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പത്ത് യുവതികളെയും ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറിയിട്ടുണ്ട്. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer