Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

ബെംഗളൂരുവിൽ ക്വാറി ദുരന്തം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു ദക്ഷിണ താലൂക്കിൽ ഉണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ ക്വാറിയിലാണ് ഇന്ന് രാവിലെ ദുരന്തം ഉണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ കൂറ്റൻ പാറകളും മണ്ണും അപ്രതീക്ഷിതമായി താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് താവരെക്കരെ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ […]
Read more

ഡേകെയറിൽ ക്രൂരത; അഞ്ച് ജീവനക്കാരികൾക്കെതിരെ കേസ്

ബെംഗളുരു: നഗരത്തിലെ ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയറിൽ കുഞ്ഞുങ്ങൾ നേരിട്ടത് ക്രൂരമായ പീഡനം. സംഭവത്തിൽ ഡേ കെയറിലെ അഞ്ച് ജീവനക്കാരികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബ്രൂക്ക്ഫീൽഡ് പ്രദേശത്താണ് സംഭവം നടന്നത്. ഐടി കമ്പനിയിലെ ജീവനക്കാർ ജോലി സമയത്ത് അവരുടെ രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ഈ ഡേ കെയറിലാണ് ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡേ കെയറിലെ ദൃശ്യങ്ങൾ വാട്‌സ്ആപ്പിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് […]
Read more

പരസ്ത്രീബന്ധം ചോദ്യംചെയ്ത ഭാര്യയെ കൊലപ്പെടുത്തി; സൈനികൻ അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ സൈനികൻ അറസ്റ്റിൽ. കർണാടകയിലെ ഭാൽകി സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറിനെയാണ് (Bhagwat Jnaneshwar) ഭാര്യ സഞ്ജനയെ (26) കൊലപ്പെടുത്തിയ കേസിൽ ധന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് തൊട്ടുമുമ്പ് സഞ്ജന നൽകിയ മരണമൊഴിയാണ് പ്രതിക്കെതിരായ അന്വേഷണത്തിൽ നിർണായക തെളിവായത്. അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ ഭാഗവത്, ഭാര്യയെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കാറിൽ കൂട്ടിക്കൊണ്ടുപോയത്. വഴിമധ്യേ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിജനമായ സ്ഥലത്ത് കാർ നിർത്തി, മുൻകൂട്ടി ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് […]
Read more

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി ഉൾപ്പെടെ 17 പേർ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ്, നാർകോട്ടിക്സ് വിഭാഗം ചേർന്ന് നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഏകദേശം 25 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ ഒരു മലയാളിയും മൂന്ന് വിദേശികളും ഉൾപ്പെടെ 17 പേർ അറസ്റ്റിലായി. എച്ച്ബിആർ ലേഔട്ടിൽ വിൽപന നടത്തുന്നതിനിടെ മുഹമ്മദ് ഒമറുള്ള ഫാറൂഖ് എന്നയാളെ 2 കിലോ ഹൈഡ്രോ കഞ്ചാവുമായി പിടികൂടി. ഇതിന്റെ വിപണി മൂല്യം ഏകദേശം 2 കോടി രൂപയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളോടൊപ്പം ഹാരിസ് എന്നയാളെയും പിടികൂടിയിട്ടുണ്ട്. […]
Read more

നന്ദിഹിൽസിന് സമീപം യുവതി മരിച്ചനിലയിൽ; മലയാളി യുവാവിനെതിരെ കൊലക്കേസ്

ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള നന്ദിഹിൽസിന് സമീപത്തെ ഹോം സ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ബെനശങ്കരി സ്വദേശിനിയായ സായി സുരഭി (25)യാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലി (28) ചികിത്സയിലാണ്. അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത്. മകളെ സഞ്ജീത് അലി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ […]
Read more

പ്രണയ നൈരാശ്യം; കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്. സംഭവത്തിന് മുൻപ് പെൺസുഹൃത്ത് രമ്യയെ കാറിനുള്ളിൽ വച്ച് കുത്തിയ ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കുത്തേറ്റ രമ്യയും ഡ്രൈവറും കാറിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ ആറു വർഷമായി ഇരുവരും ബന്ധത്തിലായിരുന്നു. അടുത്തിടെ ഉണ്ടായ തർക്കങ്ങൾക്കൊടുവിൽ രാവിലെ കാബ് വിളിച്ച് എത്തിയ നാഗേന്ദ്ര, രമ്യയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയതാണെന്ന് പരിക്കേറ്റ […]
Read more

പ്രണയബന്ധത്തെ എതിർത്തു; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവതി

ബെംഗളൂരു: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപം സിഗേഹള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് സംഭവം നടന്നത്. സോമസുന്ദരം, ഭാര്യ മുത്തുലക്ഷ്മി, മകൾ സുപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്വേതയ്ക്ക് കെന്നത്തുമായി പ്രണയബന്ധമുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ കുടുംബം ഇതിനെ ശക്തമായി എതിർത്തതാണെന്നുമാണ് വിവരം. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തിനൊപ്പം വീട്ടിലെത്തിയ ശ്വേത, കത്തി ഉപയോഗിച്ച് മാതാപിതാക്കളെയും സഹോദരിയെയും […]
Read more

MLC തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; BJP എംഎൽഎമാരോട് ധർമ്മസ്ഥലയിൽ സത്യം ചെയ്യാൻ നിർദേശം

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി കോൺഗ്രസിന് വോട്ട് ചെയ്തെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം ശക്തമാക്കി. വിഷയത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി ധർമ്മസ്ഥലയിൽ ബിജെപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ എംഎൽഎമാരോട് ധർമ്മസ്ഥല മഞ്ജുനാഥ സ്വാമിയുടെ സന്നിധിയിൽ സത്യം ചെയ്യാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കൂറുമാറിയുള്ള വോട്ടെടുപ്പിനെ പാർട്ടിയോടുള്ള വഞ്ചനയെന്ന് വിശേഷിപ്പിച്ച വിജയേന്ദ്ര, ദൈവവിശ്വാസികളായ അംഗങ്ങൾ വിശുദ്ധ […]
Read more

മൊബൈൽ തട്ടിപ്പറിച്ച് രക്ഷപ്പെടുംവഴി കുഴഞ്ഞുവീണ് മരണം; കൂട്ടാളി അറസ്റ്റിൽ

ബെംഗളൂരു: തിരക്കേറിയ നഗരമധ്യത്തിൽ വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിലൊരാൾ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരു പാദരായണപുര സ്വദേശിയായ ജുനൈദ് (18) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ അർബാസ് (21) അറസ്റ്റിലായി. ബെംഗളൂരു നഗരത്തിലെ മജസ്റ്റിക്കിന് സമീപമുള്ള കബ്ബൺപേട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. കാൽനടയായി പോകുകയായിരുന്ന ഒരു അഭിഭാഷകന്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ ജുനൈദും അർബാസും ചേർന്ന് തട്ടിയെടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മോഷണം നടന്നതോടെ അഭിഭാഷകനും സമീപവാസികളും ബഹളം വച്ചു. ഇതേസമയം ചുമടുമായി അതുവഴി […]
Read more

കർണ്ണാടകയിൽ ട്വിസ്റ്റ്; പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ നിർണായക രാഷ്ട്രീയ മാറ്റം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി കൂടുതൽ ശക്തമായി. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന അഞ്ച് സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാനുള്ള വോട്ടുകൾ ലഭിച്ചതായാണ് കണക്കുകൂട്ടൽ. ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, ഇതിൽ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer