Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

ബംഗളുരുവിൽ വാഹനാപകടം; നാലുവയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച് തെറിച്ചുവീണ നാലുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിലാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാതാവ് ഷഹീബ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ സർജാപുരയിൽ, നഴ്സറിയിൽ നിന്ന് മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചതിനെ തുടർന്ന് ഈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മൃതദേഹം അത്തിബെലെയിലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ […]
Read more

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍

ബെംഗളൂരു: കേരളത്തിലടക്കം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലുവിനെ കാബിനറ്റ് റാങ്ക് മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍. ഇക്കാര്യം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി പുറത്തിറക്കി. മുൻപ് സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ച കനഗോലു, 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വലിയ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു. മക്കിൻസി ആഗോള കൺസൾട്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവം ഉളള കനഗോലു, പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസൻസ് ഫോർ അക്കൗണ്ടഡബിൾ ഗവേണൻസ് ടീമിലെ അംഗമായാണ് രാഷ്ട്രീയ […]
Read more

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; അമ്മയും കാമുകനും ചേർന്നെന്ന് പിതാവിന്റെ പരാതി

ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി പിതാവ് രംഗത്തെത്തി. സംഭവം നടന്നത് മൂന്ന് മാസം മുമ്പായിരുന്നുവെങ്കിലും പിന്നീട് മാത്രമാണ് വിവരം പുറത്തായത്. ദാവൻഗരെ സ്വദേശിയായ പ്രവീണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകൻ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ പ്രിയങ്ക ഇപ്പോൾ ഒളിവിലാണ്. പ്രവീണിന്റെയും പ്രിയങ്കയുടെയും ഇളയ മകളായ വെന്നില മാർച്ച് 24-നാണ് മരിച്ചതെന്ന് രേഖകൾ പറയുന്നു. 2007-ൽ വിവാഹിതരായ ഇവർക്കു 17-ഉം 5-ഉം വയസ്സുള്ള രണ്ട് പെൺമക്കളാണുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് […]
Read more

അനുനയനീക്കങ്ങൾ ഫലം കണ്ടു; കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

ബെംഗളൂരു: കർണാടകയിൽ മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി തന്റെ രാജി പിൻവലിച്ച് മന്ത്രിസ്ഥാനം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. ചില തെറ്റിദ്ധാരണകളെ തുടർന്ന് രാജി വെച്ചിരുന്നെങ്കിലും, പാർട്ടിയുടെ സ്വത്തായ രാമലിംഗ റെഡ്ഡി പിന്നീട് വീണ്ടും മന്ത്രിയായി തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ്, ആഗ്രഹിച്ച വകുപ്പു ലഭിക്കാതിരുന്നതിന്റെ പ്രതിഷേധത്തിലാണ് രാമലിംഗ റെഡ്ഡി രാജി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സന്നിഹിതനായി ഡി. കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി നടത്തിയ […]
Read more

വാട്‌സ്ആപ്പിൽ രാജിക്കത്ത്; റെഡ്ഡിയുമായുള്ള പ്രശ്നം പരിഹരിച്ചെന്ന് മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശദീകരണവുമായി രംഗത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിക്കത്ത് സമർപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിച്ചതായി അദ്ദേഹം വ്യക്തമാക്കി. തനിക്ക് വാഗ്ദാനം ചെയ്ത വകുപ്പ് ലഭിച്ചില്ലെന്നാരോപിച്ച് രാമലിംഗ റെഡ്ഡി വാട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയച്ചിരുന്നു. ബെംഗളൂരു വികസന വകുപ്പ് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ജലസേചന വകുപ്പ് നൽകിയെന്നാണ് റെഡ്ഡിയുടെ പരാതി. ഈ നടപടി സർക്കാരിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും അതൃപ്തികൾക്കും വഴിവെച്ചു. […]
Read more

കർണാടകത്തിൽ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും

ബെംഗളൂരു: കർണാടകത്തിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉണ്ടായ അതൃപ്തിയെ തുടർന്ന് മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി രാജി സമർപ്പിച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഡി. കെ. ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡും ശ്രമം തുടരുകയാണ്. ബെംഗളൂരു നഗര വികസന വകുപ്പ് തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റൊരു പ്രധാന വകുപ്പ് അനുവദിക്കുകയോ ചെയ്യാമെന്ന സാധ്യതകളാണ് പരിഗണനയിൽ. വിഷയത്തിൽ ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചാൽ പരിഹാരം കണ്ടെത്താനാകുമെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. ഇതിനിടെ, മുഖ്യമന്ത്രി നടത്തിയ ചില അഡ്മിനിസ്ട്രേറ്റീവ് മാറ്റങ്ങളിൽ അസംതൃപ്തി […]
Read more

ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല്‍ വഴുതി വീണു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ക്യാമ്പസിലാണ് സംഭവം. അവസാന വര്‍ഷ എംഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ ആകാശ് കെ ആണ് മരിച്ചത്. 24 വയസായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം നടന്നത്. ആകാശും സുഹൃത്തുക്കളായ ഹസൻ ബാഷ്, പ്രശാന്ത് എന്നിവരും ചേർന്ന് ക്യാമ്പസിലെ ഞാവൽ മരത്തിൽ നിന്ന് പഴം ശേഖരിക്കാനുള്ള ശ്രമത്തിനിടയായിരുന്നു സംഭവം. ഞാവൽ […]
Read more

പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു; ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് യാത്ര വൈകി. ഇൻഡിഗോയുടെ 6E 6283 വിമാനമാണ് പക്ഷിയിടിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്. സംഭവത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനത്തിൽ പക്ഷി ഇടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ജാഗ്രതാപൂർവം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. തുടർന്ന് എൻജിനീയർമാർ വിമാനത്തിന്റെ സാങ്കേതിക നില പരിശോധിക്കുകയും കേടുപാടുകളോ […]
Read more

വകുപ്പ് വിഭജന വിവാദം; സീനിയോറിറ്റി അവഗണിച്ചെന്ന് മുനിയപ്പ

ബെം​ഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട അസംതൃപ്തി വീണ്ടും പുറത്തുവന്നു. മന്ത്രിമാർക്ക് നൽകിയ വകുപ്പുകളിൽ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.എച്ച്. മുനിയപ്പ രംഗത്തെത്തിയതോടെ വിവാദം കൂടുതൽ ശക്തമായി. മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ തന്നെ അവഗണിച്ചുവെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. എന്നാൽ തന്റെ സീനിയോറിറ്റിക്ക് അനുസരിച്ചുള്ള പ്രാധാന്യമുള്ള വകുപ്പ് ലഭിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും […]
Read more

വാഗ്ദാനലംഘനം ആരോപിച്ച് മന്ത്രിസ്ഥാനം ഒഴിഞ്ഞ് രാമലിംഗ റെഡ്ഡി

ബെം​ഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ അപ്രതീക്ഷിത പ്രതിസന്ധി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ നടപടി. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം ഉണ്ടായ ഈ സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്. വാർത്താസമ്മേളനത്തിൽ സംസാരിച്ച രാമലിംഗ റെഡ്ഡി, മന്ത്രിസ്ഥാനം നൽകിയതിന് പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ചെങ്കിലും മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. നിയമസഭാംഗമായും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം […]
Read more

Recent News

Advertisement
WhiteswanTV Footer