Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

കർണാടക കോൺഗ്രസിന് പുതിയ അധ്യക്ഷൻ; B K ഹരിപ്രസാദിനെ നി​യോ​ഗിച്ചു

ബെം​ഗളൂരു: കർണാടക പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനായി ബി കെ ഹരിപ്രസാദിനെ തെരഞ്ഞെടുത്ത് എഐസിസി. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കെപിസിസിയിലേക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. എഐസിസി ജ‌നറൽ സെക്രട്ടറി കെ സി വേണു​ഗോപാലാണ് ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു കൊണ്ട് പ്രസ്താവന പുറത്ത് വിട്ടത്. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ […]
Read more

‘വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര’; പ്രഖ്യാപനങ്ങളുമായി ഡി കെ സർക്കാർ

ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ രംഗത്ത്. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം, 10,000 യുവ ക്ലബുകൾക്ക് മൊത്തം 10 ലക്ഷം രൂപ ഗ്രാന്റ് എന്നിവ പ്രധാന പ്രഖ്യാപനങ്ങളാണ്. യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കാനും തീരുമാനം സ്വീകരിച്ചിട്ടുണ്ട്. ബെംഗളുരു റോഡ് വികസനത്തിന് 2,000 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ കർഷകർക്ക് […]
Read more

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് അദ്ദേഹം സത്യവാചകം ചെലുത്തിക്കൊടുത്തു. ശിവകുമാറിനൊപ്പം മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാർ കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ മുൻനിര നേതാവും നേതൃപ്രകടനത്തിൽ ശ്രദ്ധേയനായ വൊക്കലിംഗ വിഭാഗത്തിലെ നേതാവുമാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുണ്ടായ സംഘർഷത്തിനുശേഷം സിദ്ധരാമയ്യ രാജി സമർപ്പിക്കുകയും, കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിൽ ഇടപെടുകയും ചെയ്തു. തുടർന്ന് നടന്ന സിഎൽപി യോഗത്തിൽ ശിവകുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ നിർദേശം […]
Read more

അധികാരമേൽക്കും മുന്നേ ഡികെ ശിവകുമാറിനെ ഫോണിൽ വിളിച്ച് സോണിയ ഗാന്ധി

ബെംഗളൂരു: കർണാടകയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിനെ നേരിട്ട് ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിയിലും മുന്നണിയിലും ഐക്യവും ഒത്തൊരുമയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണയും സോണിയ ഗാന്ധി ഉറപ്പുനൽകി. ഇതിനു പിന്നാലെ ഡി കെ ശിവകുമാർ സോണിയ ഗാന്ധിയോട് നന്ദി രേഖപ്പെടുത്തി. കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ചടങ്ങിൽ 11 മന്ത്രിമാർ ചുമതലയേൽക്കും. മന്ത്രിസഭയിൽ […]
Read more

ഡികെ ശിവകുമാർ നാളെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അദ്ദേഹത്തോടൊപ്പം 11 മന്ത്രിമാരും നാളെ തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ മന്ത്രിസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇടംനേടുമെന്നാണ് സൂചന. രണ്ട് മലയാളി നേതാക്കൾക്കും മന്ത്രിസ്ഥാനം ഉറപ്പായതായി റിപ്പോർട്ടുകൾ പറയുന്നു. കെ ജെ ജോർജും യു ടി ഖാദറും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര, […]
Read more

മുഖ്യമന്ത്രി തർക്കം അവസാനിച്ചു; കോൺഗ്രസിൽ ഇനി ഡെപ്യൂട്ടി സിഎം ചർച്ച

ബെംഗളൂരു: കർണാടക കോൺഗ്രസിൽ മാസങ്ങളായി നീണ്ടുനിന്നിരുന്ന നേതൃത്വ തർക്കത്തിന് വിരാമമാകുമ്പോൾ, പുതിയ അധികാരസമവാക്യങ്ങളെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുകയാണ്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടതോടെയാണ് മുൻ ധാരണപ്രകാരം ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിപദത്തിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകൾ അവസാനിച്ചതോടെ, ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പുതിയ രാഷ്ട്രീയ പോരാട്ടമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. വിവിധ സമുദായങ്ങളെയും അധികാരകേന്ദ്രങ്ങളെയും തൃപ്തിപ്പെടുത്തുന്നതിനായി ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ മുൻ […]
Read more

ബലാത്സംഗക്കാർക്ക് കർശന ശിക്ഷ വേണം; കർണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദത്തിൽ

ബംഗളൂരു: ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന ശിക്ഷകൾ വേണമെന്ന കർണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദമായി. ബലാത്സംഗക്കേസിൽ പ്രതിയായ 23-കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ആർ. നടരാജ് ഈ പരാമർശങ്ങൾ നടത്തിയത്. ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ ആകസ്മികമായും ആവർത്തിച്ചും നടക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ ക്രിമിനൽ നിയമങ്ങൾക്ക് ഫലപ്രാപ്തി കുറഞ്ഞതായി തോന്നുന്നുവെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിയമവ്യവസ്ഥകളെ ഉദാഹരിച്ച്, കർശനമായ […]
Read more

പ്രണയബന്ധത്തെ എതിർത്തു; മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ 15 വയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഗംഗമ്മയെയും കാമുകനായ ദർഗപ്പയെയും പ്രതികളാക്കി അന്വേഷണം പുരോഗമിക്കുകയാണ്. വീരേന്ദ്ര (15) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗംഗമ്മയും ദർഗപ്പയും തമ്മിലുള്ള ബന്ധത്തെ വീരേന്ദ്ര എതിർക്കുകയും ഇതുസംബന്ധിച്ച് ബന്ധുക്കളോടും ഗ്രാമവാസികളോടും സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഇരുവരും കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രാമപരിധിയിലെ ശ്മശാനത്തിൽ രഹസ്യമായി കുഴിച്ചുമൂടി. […]
Read more

ഗവർണർക്ക് പോകാൻ ഗതാഗത നിയന്ത്രണം; ഗർഭിണിയായ ഭാര്യയുമായി യുവാവ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ബെംഗളൂരു: ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങി. കാർ കുടുങ്ങിയത് വിഐപി വാഹന വ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവാവ്. സാധാരണക്കാരുടെ ജീവനും സുരക്ഷയും വിഐപി സൗകര്യത്തിനു മുൻഗണന നൽകപ്പെടുന്നത് എങ്ങനെ നീതിവിട്ടതാണെന്ന് ചോദിച്ചു. പിന്നീട്, ഗവർണറുടെ വാഹനത്തിന് വഴി നൽകിയാണ് യുവാവ് റോഡിൽ നിന്ന് എഴുന്നേറ്റ്, ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ, വിഐപി സംസ്‌കാരത്തെയും സാധാരണക്കാരുടെ സുരക്ഷയെ അവഗണിക്കുന്ന നടപടികളെയുംതിരെയായി വലിയ […]
Read more

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിളമ്പി; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പിയെന്ന ആരോപണത്തിൽ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി ബുഡിഗെരെ ക്രോസ് സമീപമുള്ള കായലോരം റസ്റ്ററന്റിലാണ് സംഭവം. മലയാളികളായ ജിജു, ഷിബു എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അഭിലാഷ് ഒളിവിലാണ്. സംഭവത്തെ തുടർന്ന് റസ്റ്ററന്റ് പൊലീസ് സീൽ ചെയ്തു. ഏകദേശം 18 മാസമായി പ്രവർത്തിച്ചിരുന്ന റസ്റ്ററന്റിൽ മട്ടൺ മീൽസ് ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് ലഭിച്ചത് മട്ടൺ അല്ലെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പരാതി ഉയർന്നത്. തുടർന്ന് ഉപഭോക്താക്കൾ ആവലഹള്ളി […]
Read more

Recent News

Advertisement
WhiteswanTV Footer