Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

ബെംഗളുരുവില്‍ റണ്‍വേയില്‍ നീങ്ങിയ വിമാനത്തില്‍ പുക; യാത്രക്കാര്‍ സുരക്ഷിതര്‍

ബെംഗളുരു: കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൺവേയിൽ നീങ്ങിയിരുന്ന ഇന്‍ഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ചെന്നൈയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ 6017 വിമാനത്തിലാണ് സംഭവം ഉണ്ടായത്. റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്കിറക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവള ടെർമിനലിലേക്ക് […]
Read more

എബോള ഭീഷണി; ഉഗാണ്ടയിൽ നിന്ന് എത്തിയ യുവതി ബെംഗളൂരുവിൽ ക്വാറൻ്റീനിൽ

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന സംശയത്തെ തുടർന്ന് ബെംഗളൂരുവിൽ ജാഗ്രത ശക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിക്ക് എബോള രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലെ പ്രത്യേക ക്വാറൻ്റീൻ വിഭാഗത്തിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉഗാണ്ടയിൽ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ 24 മണിക്കൂർ നിരീക്ഷണത്തിനിടെ ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ക്വാറൻ്റീൻ കാലാവധി […]
Read more

ബംഗളൂരുവിൽ നിർമാണ സ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം; 17കാരൻ മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ നിർമാണ സ്ഥലത്ത് കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ 17കാരനായ തൊഴിലാളി ഭീമേഷ് മരിച്ചു. 32 വയസ്സുള്ള ദൂലയ്യക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കബനസവാടിയിലെ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ കോമ്പൗണ്ട് മതിലാണ് തൊഴിലാളികളുടെ മേൽ ഇടിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മഴവെള്ളവും ചെളിയും നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം. സംഭവസമയത്ത് ആറ് തൊഴിലാളികളാണ് സ്ഥലത്ത് ജോലി ചെയ്തിരുന്നത്. അതിൽ മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിർമാണത്തിലെ അപാകതയും ഉടമകളുടെ അശ്രദ്ധയുമാണ് അപകടത്തിന് […]
Read more

കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച

ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃതർക്കം പരിഹരിക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ദിരാഭവനിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാകുമോ എന്നതാണ് പ്രധാന ആകാംക്ഷ. പാർട്ടിക്കുള്ളിൽ വിവിധ ഫോർമുലകൾ മുന്നോട്ടുവെക്കപ്പെടുന്നതായാണ് വിവരം. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്കോ രാജ്യസഭയിലേക്കോ മാറ്റാൻ സാധ്യതയുണ്ട്. മറ്റൊരു സാധ്യതയായി സിദ്ധരാമയ്യ തുടരുമെന്നതോടൊപ്പം […]
Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വയോധികയായ വിരമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി രൂപ. കേസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറുപേരെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ശിവാജി നഗറിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുന്ന 74-കാരിയായ വിരമിച്ച അധ്യാപിക ലക്ഷ്മി രാമമൂർത്തിയാണ് തട്ടിപ്പിനിരയായത്. തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്നുള്ള എൻ. ശിവജ്ഞാനം, മുംബൈ സ്വദേശി അക്കാച്ച് മല്ലിക്, അഹമ്മദാബാദിലെ പാലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ന്യൂഡൽഹിയിലെ ഓം പ്രകാശ് രജ്പുത്, […]
Read more

പ്രധാനമന്ത്രിയുടെ ബെം​ഗളൂരു സന്ദർശന വേളയിലെ സുരക്ഷാ വീഴ്ച; പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് ആറു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയ്ക്ക് സമീപത്ത് നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവമാണ് നടപടി വരാൻ കാരണം. കർണാടക പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചു. ബെംഗളൂരു സൗത്ത് പൊലീസ് സൂപ്രണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പ്രധാന പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് […]
Read more

ബെംഗളൂരുവിൽ പോലീസ്‌കാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പോലീസുകാരന്റെ ഭാര്യയെ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മിപ്രിയ(26)നെയാണ് കെ.ആർ. പുരയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാജേഷ് ആരാദ്യ ബെംഗളൂരു എച്ച്എഎൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്. വെള്ളിയാഴ്ച ഉച്ചയോടെ ലക്ഷ്മിപ്രിയ ഇളയ സഹോദരിയുമായി വാട്‌സാപ്പിൽ സംസാരിച്ചിരുന്നു. സ്വന്തം മൊബൈൽ ഫോണിന്റെ പാസ്‌വേർഡും സഹോദരിക്ക് അയച്ചുനൽകിയതോടെ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. തുടർന്ന് പലതവണ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. പിന്നീട് ഭർത്താവ് രാജേഷിനെ വിവരം അറിയിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ രാജേഷ് ഭാര്യയെ തൂങ്ങിമരിച്ച […]
Read more

കർണാടകയിൽ നദിയിൽ മുങ്ങി എട്ട് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഏഴ് സ്ത്രീകളുൾപ്പെടെ എട്ട് പേർ മുങ്ങിമരിച്ചു. ഭട്കലിന് സമീപമുള്ള തട്ടെ ഹക്കലു നദിയിലാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നദിയിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധി പേർ ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Read more

ബെംഗളൂരുവിൽ ഭാര്യയെ കൊന്ന കേസ്; ഇൻഫോസിസ് എച്ച്ആർ ജീവനക്കാരന് ജീവപര്യന്തം

ബെംഗളൂരു: ബെംഗളൂരുവിലെ ഇൻഫോസിസ് കമ്പനിയിൽ എച്ച്ആർ ഉദ്യോഗസ്ഥനായിരുന്നു സതീഷ് ഗുപ്ത. ഭാര്യ പ്രിയങ്ക ഗുപ്ത ഡൽഹി പബ്ലിക് സ്കൂളിലെ ഗണിത അധ്യാപികയും. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഒരു കുഞ്ഞിനൊപ്പമായിരുന്നു നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ ഇവരുടെ താമസം. പുറമേയ്ക്ക് സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന ഇവരുടെ ജീവിതം ഒരു ദിവസംകൊണ്ട് ദുരന്തമായി മാറി. 2010 ഓഗസ്റ്റ് 10-ന് പതിവുപോലെ പുലർച്ചെ സതീഷ് സുഹൃത്തിനൊപ്പം ജോഗിങ്ങിന് പോയിരുന്നു. വ്യായാമത്തിനിടെ പ്രിയങ്കയുടെ ഫോൺ എത്തി. മാഗസിൻ […]
Read more

17-കാരിയായ ബോക്സിങ് താരത്തെ പീഡിപ്പിക്കാൻ ശ്രമം; പരിശീലകനെതിരേ പോക്സോ കേസ്

ബെംഗളൂരു: പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരിശീലകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പിനായി പോയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. മത്സരത്തിനിടെ പരിശീലകൻ പെൺകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് ആരോപണം. മേയ് 17നായിരുന്നു സംഭവം. ഭയന്നുപോയ പെൺകുട്ടി ആദ്യം ആരോടും വിവരം പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer