Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ബെംഗളൂരുവിലെ അൾസൂരിൽ നടന്ന അപകടത്തിൽ ലൂർദ്‌നാഥൻ (65) ആണ് മരിച്ചത്. വീട്ടിലെ ഹാളിനോട് ചേർന്ന് സ്കൂട്ടർ ചാർജിൽ വെച്ചിരിക്കെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഹാളിൽ ഉറങ്ങിക്കിടന്നിരുന്ന ലൂർദ്‌നാഥന് ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു. ശബ്ദം കേട്ട് ഉണർന്ന മകൻ ഫ്രാങ്ക് ആന്റണിയും കുടുംബാംഗങ്ങളും അയൽക്കാരും ചേർന്ന് തീയണച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രാത്രിയിലുടനീളം ചാർജിൽ വെച്ചതിനാൽ ബാറ്ററിയിൽ അമിതചൂട് രൂപപ്പെട്ട് പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read more

വീരപ്പൻ ദൗത്യസേനാംഗങ്ങൾക്ക് പാരിതോഷികം നൽകണം; കർണാടക ഹൈക്കോടതി

ബംഗളൂരു: കാട്ടുക്കൊള്ളക്കാരൻ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ (എസ്ടിഎഫ്) 72 അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഉടൻ വിതരണം ചെയ്യണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ചാമരാജനഗർ സ്വദേശി എ. ശ്രീനിവാസ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2005 ജൂലൈ എട്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ മൂന്ന് മാസത്തിനകം ഹർജിക്കാർക്ക് കൈമാറാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കിടയിൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ […]
Read more

റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത ഡെലിവറി ബോയിക്ക് കുത്തേറ്റു

ബംഗളൂരു: റോഡ് തടസപ്പെടുത്തിയതു ചോദ്യം ചെയ്ത ഡെലിവറി ബോയ്ക്ക് നേരെ ക്രൂരമായ ആക്രമണം. സത്യനഗർ സ്വദേശിയായ അപ്പു (23) എന്ന യുവാവിനാണ് കുത്തേറ്റത്. ബനസവാഡിയിൽ ജോലി കഴിഞ്ഞ് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഐ ക്രോസ് റോഡിൽ തടിച്ചുകൂടി നിന്ന നാലംഗ സംഘം യുവാവിന് കടന്നുപോകാൻ വഴി നൽകിയില്ല. തുടർന്ന് അപ്പു ഹോൺ മുഴക്കി വഴി ചോദിച്ചതോടെ സംഘത്തിൽ നിന്ന് പ്രകോപനം ഉണ്ടായി. തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് മാറുകയും സംഘത്തിലൊരാൾ യുവാവിന്റെ നെഞ്ചിന്റെ […]
Read more

ബംഗളൂരുവിൽ വീട്ടുജോലിക്കാരിക്ക് നേരെ പീഡനമെന്ന് പരാതി; ദമ്പതികൾക്കെതിരെ കേസ്

ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരു ക്യാമ്പസിനുള്ളിലെ വീട്ടിൽ ജോലി ചെയ്തിരുന്ന മണിപ്പൂർ സ്വദേശിനിയായ യുവതി ക്രൂര പീഡനത്തിനിരയായതായി പരാതി. ഭക്ഷണവും മൊബൈൽ ഫോണും നിഷേധിച്ച് കഴിഞ്ഞ ആറുവർഷമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നാണ് 23കാരി പൊലീസിൽ നൽകിയ മൊഴി. ക്യാമ്പസിൽ താമസിക്കുന്ന അമർ, അൻഷു ദമ്പതികളുടെ വീട്ടിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. 2021 ജൂൺ മുതൽ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. അസുഖബാധിതയായപ്പോഴും ഭക്ഷണം നിഷേധിച്ചിരുന്നതായും പുറത്തുള്ളവരുമായി സംസാരിച്ചാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹശ്രമം തടഞ്ഞ് കാമുകൻ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 33 വയസ്സുകാരന് വിവാഹം കഴിക്കാൻ വീട്ടുകാർ ശ്രമിച്ച സംഭവം ബാലാവകാശ കമ്മീഷൻ ഇടപെട്ട് തടഞ്ഞു. കാമുകൻ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി വിവാഹം മുടക്കുകയായിരുന്നു. 16-കാരിയായ പെൺകുട്ടിയുടെ അമ്മയുടെ വൃക്കരോഗം ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയതെന്ന് റിപ്പോർട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ വിവരം പെൺകുട്ടി കാമുകനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം ബാലാവകാശ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മെയ് 7-ന് വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ജില്ലാ ശിശു […]
Read more

മോദിയുടെ വാഹനവ്യൂഹ പാതയ്ക്ക് സമീപം ജെലാറ്റിൻ സ്റ്റിക്കുകൾ; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന പാതയ്ക്ക് സമീപത്ത് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാൾ ചടങ്ങിലും പങ്കെടുക്കാനായി മോദി ബെംഗളൂരുവിലെത്തുന്നതിനിടെയായിരുന്നു സംഭവം. പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്കുള്ള വഴിയോടു ചേർന്ന സ്ഥലത്താണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോരമംഗലയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. എച്ച്എഎൽ മേഖലയിലും ആർട്ട് ഓഫ് […]
Read more

ബെംഗളൂരുവിൽ ഹോട്ടലിൽ തീപിടുത്തം; ജീവനക്കാരന് ദാരുണാന്ത്യം 4 പേർക്ക് പരിക്ക്

തെലങ്കാന: ബെംഗളൂരുവിലെ നാഗർഭാവിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. പുലർച്ചെയുണ്ടായ അപകടത്തിൽ രാജ്കുമാർ (47) എന്ന ജീവനക്കാരനാണ് മരിച്ചത്. നാല് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇവരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗർഭാവിയിലെ ദുർഗ ശ്രീ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

‘ഇതെന്നെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല’; സുനിതയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് പാർവതി തിരുവോത്ത്

ബെംഗളൂരു: ബെംഗളൂരുയിൽ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സുനിത കൊല്ലപ്പെട്ട സംഭവത്തിൽ വികാരാധീനയായി പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് പാർവതി സംഭവത്തെക്കുറിച്ച് സംസാരിച്ചത്. സുനിതയെ ഉപദ്രവിക്കാൻ കഴിയാത്തതിന്റെ പ്രകോപനത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് താരം ആരോപിച്ചു. ഇത് ആദ്യമായല്ല ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതെന്നും അവസാനത്തേതായിരിക്കില്ലെന്നും പാർവതി പറഞ്ഞു. സുനിതയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്നും പാർവതി പറഞ്ഞു. […]
Read more

ഗേ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ വിളിച്ചുവരുത്തി ആക്രമണം; നാല് പേർ അറസ്റ്റിൽ

ബംഗളൂരു: ‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് പണവും തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. ബെംഗളൂരു ചിക്കജാല സ്വദേശിയും സിവിൽ എഞ്ചിനീയറുമായ 27 വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. ദർശൻ, രാജേഷ് എന്നിവരടക്കം നാല് പേരെയാണ് യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രതികൾ യുവാവിനെ ബാഗലൂർ റോഡിനടുത്തുള്ള പലനഹള്ളി ഗേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ഉടൻ യുവാവിനെ ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് ഇയാളുടെ […]
Read more

യുവതിയെ കാറിലിട്ട് ചുട്ടുകൊന്ന സംഭവം; ആൺസുഹൃത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ബംഗളൂരു: യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആൺസുഹൃത്തിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ദേവനഹള്ളി സ്വദേശിനിയും സ്വകാര്യ കോളേജ് പ്രൊഫസറുമായ സരോജ ജെ (40) ആണ് കൊല്ലപ്പെട്ടത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരനായ രാമാഞ്ചിനപ്പ (45) യുടെ മൃതദേഹമാണ് ബിഡദിക്ക് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സുഹൃത്തിൽ നിന്ന് കടം വാങ്ങിയ കാറിൽ സരോജയോടൊപ്പം യാത്ര തിരിച്ച രാമാഞ്ചിനപ്പ, നന്ദി ഹിൽസും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷമാണ് ഉച്ചയോടെ ദൊഡ്ഡബല്ലാപൂരിന് സമീപമുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer