Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബാംഗ്ലൂരിലെ ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിൽ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. നാല് പേർ താമസിക്കുന്ന മുറിയിലാണ് ആദിത്യൻ ഉണ്ടായിരുന്നത്. കോളേജിൽ നിന്ന് തിരികെ എത്തിയ സഹപാഠികളാണ് കണ്ടത്. തുടർന്ന് ഉടൻ തന്നെ കോളേജ് അധികൃതർ […]
Read more

ബെംഗളൂരു-മൈസൂരു ഹൈവേയിൽ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ രാമനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് പുല്പള്ളി കബനിഗിരി സ്വദേശി ടി.വി. അജിത്ത്, കാസർകോട് അട്ടേങ്ങാനം കുറ്റിയോട്ട് സ്വദേശി സുബിൻ എന്നിവരാണ് മരിച്ചത്. കാസർകോട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് ക്വാറിയിലേക്കുള്ള ഉപകരണങ്ങൾ വാങ്ങാൻ വരുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച രാവിലെ ഏഴോടെ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. അട്ടേങ്ങാനത്തെ പരേതനായ താമരാക്ഷന്റെയും ബീനയുടെയും മകനാണ് സുബിൻ. തുണ്ടത്തിൽ […]
Read more

ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം

ബെംഗളൂരു: ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്തയെയാണ് മരണപ്പെട്ടത്. 34 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് പൂജ ദത്ത. യുവതിയുടെ ഫ്‌ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽക്കാർക്ക് സംശയമുണ്ടായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോളാണ് യുവതിയെ കണ്ടെത്തിയത്. നഗ്നമായനിലയിലായിരുന്നു മൃതദേഹം. മുറിക്കുള്ളിൽ കടലാസുകൾ കീറിപ്പറിഞ്ഞനിലയിൽ കിടന്നിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടശേഷം യുവതി ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ […]
Read more

ബെംഗളൂരുവിൽ പിങ്ക് ലൈനിൽ കുതിക്കാൻ നമ്മ മെട്രോ

ബെംഗളൂരൂ: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടന്നു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ)യുടെ രണ്ടാഴ്ച നീളുന്ന പ്രധാന പരിശോധനകൾ ഏപ്രിൽ 28ന് ആരംഭിച്ച് മെയ് 12 വരെ തുടരും. പാതയുടെ സുരക്ഷയും ശേഷിയും വിലയിരുത്തുന്ന ഈ പരിശോധനകൾക്ക് ശേഷം ആർഡിഎസ്ഒ ഇടക്കാല വേഗതാ സർട്ടിഫിക്കേഷൻ നൽകും. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ അറിയിപ്പുപ്രകാരം, ആർഡിഎസ്ഒ സർട്ടിഫിക്കേഷനുശേഷം മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു പരിശോധനയും നടക്കും. […]
Read more

ബെംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ സുബിൽ പി.ടി. (37), വയനാട് സ്വദേശിയായ അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം […]
Read more

ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകൾ ഓഫാക്കി; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ഐപിഎൽ മത്സരത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി. സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകൾ ഒരേസമയം ഓഫായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. ഏപ്രിൽ 24ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു–ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുൻപായിരുന്നു സംഭവം. പ്രതിദിന പരിശോധനയ്ക്കിടെയാണ് സംഭവം പുറത്ത് വന്നത്. പ്രവേശന കവാടങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ ക്യാമറകളാണ് പ്രവർത്തനരഹിതമായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയെ തുടർന്ന് കുബ്ബോൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി […]
Read more

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷാ അട്ടിമറി: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് 240 ക്യാമറകൾ തകർത്തു

ബെംഗളൂരു: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കരാറെടുത്ത കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ കലാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 26-ന് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് […]
Read more

ബംഗളുരുവിൽ മലയാളി വിദ്യാർത്ഥികളെ മർദിച്ച് കവർച്ച നടത്തി; ആറ് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന കേസിൽ ആറുപേർ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായവർ. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളോടൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിയാണ് അക്രമികളെ വിളിച്ചു വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മലയാളി വിദ്യാർത്ഥികളും സഹപാഠിയായ അഭിനേഷും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിനും മോഷണത്തിനും വഴിവച്ചത്. തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി. തുടർന്ന് അഞ്ചംഗ സംഘം വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറി ആക്രമണം […]
Read more

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 7:30നാണ് മത്സരം. അവസാന കളിച്ച മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യമാണ് ഇരു ടീമുകൾക്കും മുന്നിലുള്ളത്. കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയും അടക്കം പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആർസിബി. അതേസമയം, ആറ് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയും നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് […]
Read more

പാടത്ത് ജോലിക്കിടെ മിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ബീദർ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് യുവ കർഷകർ മരിച്ചു. ഭാൽക്കി താലൂക്കിലെ നവദാഗി ഗ്രാമത്തിലാണ് സംഭവം നടന്നത്. നവദാഗി സ്വദേശിയായ രേവണസിദ്ധ (28), ജേവർഗി സ്വദേശിയായ യല്ലലിംഗ (28) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഇടിമിന്നലേറ്റ് മരണപ്പെട്ടതാണെന്ന് ഖടക് ചിഞ്ചോലി പൊലീസ് സ്ഥിരീകരിച്ചു.പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഇരുവരും ചൂട് തുടരുന്നതിനിടെ പെട്ടെന്ന് മഴ തുടങ്ങിയപ്പോൾ സമീപത്തെ ഒരു മാവിന്റെ ചുവട്ടിൽ അഭയം തേടുകയായിരുന്നു. പ്രദേശത്തെ ഉയരത്തിലുള്ള ഒറ്റമരമായതിനാൽ മിന്നൽ അതിൽ പതിക്കുകയും, […]
Read more

Recent News

Advertisement
WhiteswanTV Footer