കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി
ബെംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. 2016-ൽ ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിലെ ശിക്ഷയാണ് അയോഗ്യതയ്ക്ക് കാരണമായത്. സി.ബി.ഐ അന്വേഷിച്ച ഈ കേസിൽ വിചാരണക്കൊടുവിൽ വിനയ് കുൽക്കർണിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇക്കഴിഞ്ഞ ഏപ്രിൽ 15-നാണ് ശിക്ഷ വിധിച്ചത്. വിധി പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞാണ് നിയമസഭ സെക്രട്ടേറിയേറ്റ് അയോഗ്യത സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ധർവാഡിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന വിനയ് കുൽക്കർണി, വടക്കൻ കർണാടകയിലെ […]
Read more