Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹെഡ്ലൈറ്റ് തകരാർ; മൊബൈൽ ലൈറ്റിൽ ബസ് ഓടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളൂരു: കർണാടകയിലെ കലബുറഗിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ബസ് ഓടിച്ച സംഭവത്തിൽ കെകെആർടിസി ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ബസ് യഥാസമയം പരിശോധിക്കാതിരുന്നതിന്റെ പേരിൽ വർക്ക്ഷോപ്പ് മെക്കാനിക്കിനെതിരെയും നടപടി സ്വീകരിച്ചു.

കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്കുള്ള സർവീസിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ബസിന്റെ ഹെഡ്ലൈറ്റുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡ്രൈവർ മൊബൈൽ ഫോണിന്റെ വെളിച്ചം ഉപയോഗിച്ചാണ് ബസ് മുന്നോട്ട് കൊണ്ടുപോയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെകെആർടിസി അന്വേഷണം നടത്തി. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ഡ്രൈവർക്കും വർക്ക്ഷോപ്പ് മെക്കാനിക്കിനുമെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer