Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിട്ട. SIയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാരാടിയിൽ റിട്ടയേർഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

പറമ്പുടമയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കൽപ്പറ്റ സ്വദേശിയായ ജോസഫ് എങ്ങനെ താമരശ്ശേരിയിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.

മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്‌ഐയാണ്. ബന്ധുക്കളെ വിവരമറിയിച്ച പൊലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി തുടർ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Advertisement
WhiteswanTV Footer