Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

നീറ്റ് പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19-കാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെൽ സർക്കിളിന് സമീപം ബൈക്കിലെത്തിയ നാലംഗ സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ സംഘം, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ച ശേഷമാണ് മർദനം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. മരത്തടികൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ആക്രമികൾ എല്ലാവരും മുഖം മറച്ചിരുന്നുവെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് […]
Read more

ബെംഗളൂരുവിൽ കോളജ് അധ്യാപികയെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു

ബെം​ഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ കോളജ് അധ്യാപികയെ പിതാവ് കോളജ് ക്യാമ്പസിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ലക്ഷ്മി ദുർഗയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കേസിൽ പിതാവായ നാഗേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 25-ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ടാക്സി ഡ്രൈവറായ നാഗേന്ദ്ര മകളെ കാണാനായി കോളജിലെത്തി. തുടർന്ന് വകുപ്പ് മേധാവിയുടെ മുറിയിൽ ഇരുവരും സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മകളെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. നെഞ്ചിലും കഴുത്തിലും വയറിലും […]
Read more

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്‌ഐവി പരിശോധനയും കൗൺസിലിംഗും നടത്താൻ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർഥനയെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പും ഇതിനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ സ്വകാര്യത ഉറപ്പാക്കാൻ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ‘Know Your HIV Status’ എന്ന ആപ്പും ആരോഗ്യവകുപ്പ് ഒരുക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും […]
Read more

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുരിൽ പെൺകുഞ്ഞായതിനാൽ 13 ദിവസം പ്രായമുള്ള നവജാതശിശുവിനെ അച്ഛൻ കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് ഇമ്രാനെ അറസ്റ്റ് ചെയ്തു. ഇമ്രാൻ–മസ്‌കീൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും പെൺകുട്ടിയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീണ്ടും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത് വീട്ടിലെ ഭൂഗർഭ കുടിവെള്ള ടാങ്കിൽ എറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ അന്വേഷണം […]
Read more

ബെംഗളൂരുവിൽ ബസിൽ യുവതിയോട് ലൈംഗികാതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് ഡ്രൈവർ

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന യുവാവിനെ ഡ്രൈവറും സഹയാത്രക്കാരും ചേർന്ന് പിടികൂടി മർദിച്ചു. ഹെബ്ബാളിന് സമീപം മാന്യത ടെക് പാർക്കിലേക്കുള്ള ബസിലായിരുന്നു സംഭവം. ബസിൽ യുവതിക്കൊപ്പമിരുന്ന യുവാവ് മോശമായി പെരുമാറിയതോടെയാണ് സംഭവം. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാർ ഇടപെടുകയും യുവാവിനെ തടയുകയും ചെയ്തു. പിന്നാലെ ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് ഇയാളെ മർദിച്ചു. യുവതിയോടും പ്രതിയെ അടിക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടതായി ദൃശ്യങ്ങളിൽ കാണാം. യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ഡ്രൈവർ ബസ് റോഡരികിൽ […]
Read more

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഹുൻസൂർ സ്വദേശിയായ ഹരീഷ് (39), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നതനുസരിച്ച്, ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തുടർന്ന് […]
Read more

കര്‍ണാടകയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: കർണാടകയിലെ ബണ്ട്‌വാളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എലി വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ചയാണ് ബണ്ട്‌വാളിൽ സ്വകാര്യ നഴ്‌സിങ് ഹോം ജീവനക്കാരിയായ ലാവണ്യ കൊല്ലപ്പെട്ടത്. കക്കേപദവ് സ്വദേശിയായ ലാവണ്യ ബണ്ട്‌വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതി ചേതൻ കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് […]
Read more

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോം ജീവനക്കാരിയായ കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്. ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനായി ബി.സി റോഡ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ പ്രതിയായ ചേതൻ ആക്രമിക്കുകയായിരുന്നു. ലാവണ്യയുടെ അകന്ന ബന്ധുവാണ് ചേതൻ. യുവതിക്ക് താൽപര്യമില്ലായിരുന്നിട്ടും ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവദിവസം സ്ഥലത്തെത്തിയ ചേതൻ ബാഗിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ […]
Read more

ചില്ലറയില്ലെന്ന് പറഞ്ഞ് മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടർക്കും ഡ്രൈവർക്കും സസ്പെൻഷൻ

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരായ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മാസ്ക് ധരിച്ച് വേഷംമാറി പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ശരിക്കും അക്കാര്യം അറിഞ്ഞു. കയ്യിൽ ചില്ലറയില്ലെന്ന കാരണത്താൽ മന്ത്രിയെ ബിഎംടിസി ബസിൽ നിന്നും കണ്ടക്ടർ ഇറക്കിവിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വേഷംമാറിയെത്തിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിന്നീട് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ബസിൽ കയറിയ […]
Read more

18കാരിയെ മുൻ കാമുകൻ വീടിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു

ബെംഗളൂരു: മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് 18കാരിയെ മുൻ കാമുകൻ വീട്ടിൽ കയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെയും പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദിനി ദാസ് എന്ന യുവതിയെയാണ് മുൻ കാമുകനായ ബന്ദേ നവാസ് ആക്രമിച്ചത്. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് നന്ദിനി മറ്റൊരാളെ വിവാഹം ചെയ്തതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് നന്ദിനിയുടെ കഴുത്തിലും കൈകളിലും വാരിയെല്ലുകളിലും തുടകളിലും കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പൊലീസ് പറയുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer