Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർണാടകയിൽ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr’ ചേർക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടകത്തിൽ അധ്യാപകർക്ക് പേരിന് മുന്നിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ‘Tr’ ചേർക്കാൻ അനുമതി. അധ്യാപകരുടെ പേരിനൊപ്പം അവരുടെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.

വിജയനഗര ജില്ലയിലെ കൂട്ലിഗിയിൽ ശനിയാഴ്ച നടന്ന അധ്യാപകദിനാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് പേരിന് മുന്നിൽ ഇത്തരത്തിൽ പദവി സൂചിപ്പിക്കുന്ന ചുരുക്കപ്പേര് ഉപയോഗിക്കാൻ അനുമതി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹം യഥാർഥത്തിൽ രാജ്യത്തിന്റെ ഭാവിയെയാണ് ബഹുമാനിക്കുന്നതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ജന്മം നൽകുന്ന മാതാവിനും അറിവ് പകർന്നുനൽകുന്ന അധ്യാപകനും ദൈവതുല്യമായ സ്ഥാനമാണുള്ളത്. കുട്ടികളെ വഴിനടത്തുകയും തെറ്റുകൾ തിരുത്തി മുന്നോട്ട് നയിക്കുകയും ചെയ്ത അധ്യാപകരെ കർണാടക സർക്കാർ ആദരവോടെ വണങ്ങുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഒരു കോടിയിലധികം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇതിൽ ഏകദേശം 4.5 ലക്ഷം പേർ കർണാടകയിൽ അധ്യാപകരായി പ്രവർത്തിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും രാജ്യനിർമാണത്തിന് സംഭാവന നൽകുകയും ചെയ്യുന്ന അധ്യാപകർക്ക് പ്രത്യേക അംഗീകാരം നൽകേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകരോടുള്ള ആദരവ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പേരിന് മുന്നിൽ ‘Tr’ ഉപയോഗിക്കാനുള്ള അനുമതിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix