ബംഗളൂരു: മൈസൂരു–മാണ്ഡ്യ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ബാസിം, ലിഫാസ് എന്നീ യുവാക്കളും ഒരു പെൺകുട്ടിയുമുണ്ട്. പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ മൃതദേഹങ്ങൾ മാണ്ഡ്യ മിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


