Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിദിനം നാലും അഞ്ചും കുട്ടികൾ ചികിത്സ തേടുന്നു; തക്കാളിപ്പനി റിപ്പോർട്ട് ചെയ്യാതെ ആരോഗ്യവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകളിൽ രോഗവിവരങ്ങൾ ഉൾപ്പെടുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ പ്രതിദിനം നാലും അഞ്ചും കുട്ടികൾ തക്കാളിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. ഈ ആഴ്ച രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതായും വിവരമുണ്ട്.

സാധാരണയായി കുട്ടികളിൽ കണ്ടുവരുന്നതും കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാത്തതുമായ രോഗമായതിനാലാണ് തക്കാളിപ്പനിയെ പകർച്ചവ്യാധിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതെന്നാണ് ഡോക്ടർമാരിൽനിന്ന് ലഭിക്കുന്ന വിവരം. അതേസമയം, തക്കാളിപ്പനി സംബന്ധിച്ച വിവരങ്ങൾ തേടി ആരോഗ്യവകുപ്പ് ഓഫീസിലെത്തിയപ്പോൾ ഈ രോഗത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നായിരുന്നു അവിടെയുണ്ടായിരുന്ന ജീവനക്കാരന്റെ പ്രതികരണം.

ലക്ഷണങ്ങൾ

തക്കാളിയോട് സാമ്യമുള്ള ചുവന്ന കുമിളകളോ തടിപ്പുകളോ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. കൈപ്പത്തികൾ, പാദങ്ങൾ, വായ്ക്കുള്ളിൽ, ചുണ്ടുകൾ എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ചിലരിൽ ചൊറിച്ചിലോ തൊലി പൊളിയുന്ന അവസ്ഥയോ ഉണ്ടാകാം.

പെട്ടെന്നുള്ള പനി, കടുത്ത ശരീരവേദന, സന്ധികളിൽ വേദനയോ വീക്കമോ, ക്ഷീണം, കുട്ടികളിൽ അസ്വസ്ഥതയും ക്ഷോഭവും, വിശപ്പില്ലായ്മ എന്നിവയും രോഗലക്ഷണങ്ങളാണ്. വായിൽ വ്രണങ്ങളോ വേദനയോ ഉണ്ടാകുന്നതിനെത്തുടർന്ന് ഭക്ഷണവും വെള്ളവും കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ഓക്കാനം, ഛർദി, വയറിളക്കം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, നിർജലീകരണം എന്നിവയും ചിലരിൽ കണ്ടുവരാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix