മോദിയും വിജയ്യും പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല; തമിഴ് തായ് വാഴ്ത്തിന് മുൻഗണന
ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ ദേശീയഗീതമായ വന്ദേമാതരം ആലപിച്ചില്ല. മദ്രാസ് ഐഐടി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിലാണ് വന്ദേമാതരം ഒഴിവാക്കിയത്. ചടങ്ങിൽ ആദ്യം ദേശീയഗാനമായ ജനഗണമനയും തുടർന്ന് സംസ്ഥാനഗാനമായ തമിഴ് തായ് വാഴ്ത്തും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം ഉൾപ്പെടെ 13,000 […]
Read more