റിയാദ് വിമാനത്താവളത്തിലെ ആക്രമണത്തിൽ 12 മരണം; 309 പേർക്ക് പരിക്ക്
റിയാദ്: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി ഹൂത്തികളുടെ പുതിയ ഭീഷണി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുമെന്നും ഹൂത്തികൾ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, റിയാദിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഹൂത്തികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി പ്രഖ്യാപിച്ചു. മേഖല ആകെ […]
Read more