ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം; മൂന്നാം ട്വന്റി-20യിൽ വിൻഡീസിനെ നേരിടും
ഇന്ദോർ: കൂറ്റൻ സ്കോർ നേടിയിട്ടും തോൽവി വഴങ്ങേണ്ടിവന്നതിന്റെ നിരാശ മറികടന്ന് മൂന്നാം ട്വന്റി-20 മത്സരത്തിൽ വിൻഡീസിനെ നേരിടാൻ ഇന്ത്യ. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഞായറാഴ്ച രാത്രി ഏഴിന് ഇന്ദോറിലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടുന്നത്. പരമ്പരയിൽ ഇരുടീമുകളും ഓരോ ജയം വീതം നേടി 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ്. രണ്ടാം മത്സരത്തിൽ 249 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും വിൻഡീസ് അനായാസം ലക്ഷ്യം മറികടന്നത് ഇന്ത്യൻ ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് വിൻഡീസ് […]
Read more