പുലിക്കളിക്ക് സാമ്പത്തിക സഹായം വർധിപ്പിക്കും; മന്ത്രി പി.സി. വിഷ്ണുനാഥ്
തിരൂവനന്തപുരം: പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വേദനയുണ്ടെന്നും കലാകാരന്മാരെ ശരീരത്തിന്റെയോ രൂപത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പുലിക്കളി ലോകോത്തരമായ കലാരൂപമാണെന്നും കലാരൂപത്തിന്റെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ സാംസ്‌കാരിക, ടൂറിസം വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന പുലിക്കളിയിൽ ലിംഗസമത്വത്തിന്റെ സന്ദേശവുമായി സ്ത്രീകൾ പങ്കാളികളാകുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ. […]
Read more