Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശം; ടിവികെ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴ്നാട്: ജില്ലാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേശിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ. സംഭവത്തിൽ പരാതി നൽകിയതായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. അന്വേഷണ സംഘം എംഎൽഎയുടെ മണ്ഡലമായ കള്ളാക്കുറിച്ചിയിലെത്തിയിട്ടുണ്ട്. എംഎൽഎയുടെ നടപടി സ്ത്രീസുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, സംഭവം ഡിഎംകെ ആസൂത്രണം ചെയ്ത കെണിയാണെന്നാണ് എംഎൽഎയുടെ ആരോപണം. വിവാദം ശക്തമായതോടെ അശ്ലീല സന്ദേശം ലഭിച്ച വനിതാ കലക്ടർ തന്നെ പരാതിയുമായി രംഗത്തെത്തി. നേരത്തെ മന്ത്രി ആനന്ദിനോട് പരാതി ഉന്നയിച്ചിരുന്ന കലക്ടർ, ജില്ലാ പൊലീസ് മേധാവിക്കും ഔദ്യോഗികമായി പരാതി നൽകി.

സംഭവത്തിൽ മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ എംഎൽഎയ്ക്ക് സമൻസ് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതേസമയം, എംഎൽഎയ്ക്ക് പിന്തുണയുമായി ടിവികെ രംഗത്തുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix