Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

ഇൻസ്റ്റഗ്രാം വൈറൽ താരം അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് വിട; 106-ാം വയസ്സിൽ അന്ത്യം

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധേയയായ കോട്ടയം അയ്മനം സ്വദേശിനി അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചെറുമകൾ ഗോപികയുടെ ‘ഗോപികാസ് ഗ്യാലറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമ്മുക്കുട്ടി അമ്മൂമ്മ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഗോപിക തന്നെയാണ് അമ്മൂമ്മയുടെ വിയോഗവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ. മോഹൻലാലിനെ നേരിൽ കാണണമെന്ന ആഗ്രഹം അമ്മൂമ്മ നേരത്തെ പങ്കുവെച്ചിരുന്നു. അമ്മൂമ്മയ്ക്ക് മോഹൻലാൽ പിറന്നാൾ ആശംസകൾ നേർന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോട്ടയത്ത് സിനിമാ […]
Read more

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണം; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി

കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ പിണറായി സർക്കാരും നിലവിലെ യുഡിഎഫ് സർക്കാരും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന ബിജെപി നേതാക്കളുടെ വിമർശനങ്ങൾക്കിടെയാണ് ജിജി ജോസഫ് വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്. പറവൂരിൽ നടന്ന ബിജെപി ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ ഇനി പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ജിജി ജോസഫ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് […]
Read more

അപകടത്തിൽ ഗുരുതര പരിക്ക്; റാപ്പിഡോ തിരിഞ്ഞുനോക്കുന്നില്ലെന്ന് സാനി കൃഷ്ണ

കോഴിക്കോട്: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്ക് രണ്ട് മാസമായിട്ടും കമ്പനി സഹായം നൽകിയില്ലെന്ന് പരാതി. ജൂൺ 17നാണ് സാനി കൃഷ്ണ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ചികിത്സയ്ക്കായി ഇതുവരെ 25 ലക്ഷത്തിലധികം രൂപ ചെലവായതായും അവർ പറയുന്നു. ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന സാനി കൃഷ്ണ, സി.വി. രാമൻ നഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകുന്നതിനാണ് റാപ്പിഡോ ബൈക്ക് ടാക്സി ഉപയോഗിച്ചത്. യാത്രയ്ക്കിടെ […]
Read more

മുത്തശ്ശി മറന്നു; എട്ടുമണിക്കൂറോളം കാറിൽ കുടുങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വാഷിങ്ടൺ: മുത്തശ്ശി ഡേകെയറിൽ എത്തിക്കാൻ മറന്നതിനെ തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ കെന്റക്കി മാഡിസൺവില്ലെയിലാണ് ദാരുണ സംഭവം. സ്കോട്ടി ഗ്വിൻ ക്രോവെൽ എന്ന കുഞ്ഞാണ് മരിച്ചത്. അടച്ചിട്ട കാറിനുള്ളിലെ കടുത്ത ചൂടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ഡേകെയറിൽ എത്തിക്കാനായി മുത്തശ്ശി ഡോ. സ്റ്റേസി ഫസേൻബേക്കർ (61) രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടത്. കുഞ്ഞിനെ കാറിന്റെ പിൻസീറ്റിലിരുത്തിയിരുന്നു. എന്നാൽ, ഡേകെയറിൽ എത്തിക്കേണ്ട കാര്യം മറന്ന ഡോ. സ്റ്റേസി നേരെ ജോലിസ്ഥലത്തേക്ക് […]
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തലക്കുളത്തൂർ സ്വദേശിയുമായ ഷനൽ പി.ടി. (40) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷനൽ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ഷനലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന […]
Read more

ദേവസ്വം ക്ഷേത്രങ്ങളുടെ ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ; സ്വർണവിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. സ്വർണം വാങ്ങുന്നതുമുതൽ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതുവരെയുള്ള ഓരോ ഘട്ടത്തിനും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനുമുള്ള നടപടികൾക്ക് പുതിയ […]
Read more

ശ്രീകാര്യത്ത് KSRTC ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോയ ബസിൽ നിന്നാണ് വിദ്യാർഥിനി പുറത്തേക്ക് വീണത്. തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിനിയെ അതേ ബസിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ ബസിൽ വലിയ തിരക്കായിരുന്നു. മുന്നിലെ വാതിലിലൂടെ ബസിൽ കയറിയ വിദ്യാർഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് ശരിയായി വീണിരുന്നില്ല. ബസ് മുന്നോട്ടെടുത്തതോടെ വാതിൽ തുറക്കുകയും വിദ്യാർഥിനി പുറത്തേക്ക് വീഴുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ ബഹളംവെച്ചു. ഉടൻ […]
Read more

മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ ശോചനീയം; വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് സിജെപി

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദീപ്കെ. സംസ്ഥാനത്തെ നിരവധി സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും വിദ്യാർഥികൾ ദുരിതകരമായ സാഹചര്യത്തിലാണ് പഠിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നല്ല ക്ലാസ്മുറികൾ, ബെഞ്ചുകൾ, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പല സ്കൂളുകളിലും ലഭ്യമല്ലെന്നാണ് ദീപ്കെയുടെ ആരോപണം. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹം […]
Read more

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരും ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇഡ്ഡലി, സമൂസ ഉൾപ്പെടെയുള്ള പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു. കെ.ആർ. പുരത്തെ ഫുഡ് സ്റ്റാളിൽ പാചകവും ഭക്ഷണ വിതരണവും വൃത്തിഹീനമായ സാഹചര്യത്തിലാണ് […]
Read more

എൽഎൽ.ബി. മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; 45 വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി സൂചന. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പരീക്ഷയിൽ പരാജയപ്പെട്ട 45 വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചതോടെയാണ് വീഴ്ച പുറത്തായത്. പുനർമൂല്യനിർണയത്തിൽ വിജയിച്ച വിദ്യാർഥികളുടെ മാർക്ക് വിവരങ്ങൾ ഹാജരാക്കാൻ വൈസ് ചാൻസലർ നിർദേശിച്ചതോടെയാണ് മാർക്കിലുണ്ടായ വ്യാപക വ്യത്യാസം കണ്ടെത്തിയത്. മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം നടത്തിയതിന് പിന്നാലെയായിരുന്നു വി.സി.യുടെ ഇടപെടൽ. പുനർമൂല്യനിർണയം നടത്തിയ മുഴുവൻ ഉത്തരക്കടലാസുകളും അടിയന്തരമായി സീൽ ചെയ്ത് പരീക്ഷാ കൺട്രോളറുടെ കസ്റ്റഡിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer