Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപി-അകാലിദൾ സഖ്യം അധികാരമോഹമെന്ന് കെജ്‌രിവാൾ; എഎപിയുടെ സഖ്യം ജനങ്ങളുമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഞ്ചാബ്: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും വീണ്ടും സഖ്യത്തിലായതിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അധികാരത്തിനുവേണ്ടി പാർട്ടികൾ ഒന്നിക്കുകയും പിരിയുകയും വീണ്ടും ഒന്നിക്കുകയും ചെയ്യുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. എന്നാൽ എഎപിയുടെ സഖ്യം പഞ്ചാബിലെ സാധാരണ ജനങ്ങളുമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകർ, സ്ത്രീകൾ, വ്യാപാരികൾ, പട്ടികജാതി വിഭാഗങ്ങൾ എന്നിവരുടെ താൽപര്യങ്ങൾക്കൊപ്പമാണ് എഎപി നിലകൊള്ളുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ട് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. കർഷക സമരത്തിനിടെ 700ലധികം കർഷകർക്ക് ജീവൻ നഷ്ടമായത് പഞ്ചാബിലെ ജനങ്ങൾ മറന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ അകാലിദൾ-ബിജെപി ഭരണകാലത്ത് സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം വർധിച്ചതും മതഗ്രന്ഥങ്ങൾ അനാദരിക്കപ്പെട്ട സംഭവങ്ങളും തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ അഞ്ചുവർഷമായി പഞ്ചാബിന്റെ വികസനത്തിനായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അകാലിദൾ-ബിജെപി സഖ്യത്തിനെതിരെ എഎപി ദേശീയ മീഡിയ ഇൻചാർജ് അനുരാഗ് ധന്ദയും രംഗത്തെത്തി. പഞ്ചാബിനെ ലഹരിമരുന്ന് മാഫിയയുടെ പിടിയിലേക്ക് തള്ളിവിട്ടവരാണ് വീണ്ടും ഒന്നിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 2007 മുതൽ 2017 വരെയുള്ള സഖ്യഭരണകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് വ്യാപനം രൂക്ഷമായെന്നും ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കിയ ഭഗവന്ത് മൻ സർക്കാരിനെ നേരിടാനാണ് പുതിയ സഖ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റുകൾ നേടിയാണ് എഎപി അധികാരത്തിലെത്തിയത്. 2027ലെ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് പാർട്ടിയുടെ മുന്നൊരുക്കങ്ങൾ. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ബിജെപി-അകാലിദൾ സഖ്യം പഞ്ചാബിലെ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നൽകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix