Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റണ്ണപ്പിൽ അപ്രതീക്ഷിത മാറ്റം; ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ ബുംറയുടെ പുതിയ പരീക്ഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിനിടെ റണ്ണപ്പിൽ മാറ്റം വരുത്തി ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. സാധാരണ ശൈലിയിൽനിന്ന് വ്യത്യസ്തമായി ഒരു കൈയിൽ പന്ത് പിടിച്ചാണ് ബുംറ ഇത്തവണ റണ്ണപ്പ് എടുത്തത്. ടീ ബ്രേക്കിന് തൊട്ടുമുമ്പുള്ള ഓവറിലായിരുന്നു താരത്തിന്റെ ഈ പരീക്ഷണം.

ടോം ബ്ലൻഡൽ ക്രീസിലുള്ളപ്പോഴായിരുന്നു ബുംറയുടെ വേറിട്ട റണ്ണപ്പ്. സാധാരണ ഇരുകൈകളും ഉപയോഗിച്ച് പന്ത് പിടിച്ചാണ് ബുംറ റണ്ണപ്പ് ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു കൈയിൽ മാത്രം പന്ത് പിടിച്ചായിരുന്നു ഓട്ടം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.

ഒന്നാം ദിവസത്തെ കളിക്കുശേഷം ആകാശ് ദീപിനോടും മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചു. പരിശീലനത്തിനിടെ പുതിയ റണ്ണപ്പിൽ ബുംറ പന്തെറിയുന്നത് കണ്ടിട്ടുണ്ടെന്ന് ആകാശ് ദീപ് പറഞ്ഞു. ബുംറയുടെ മനസിൽ എന്തെങ്കിലും പദ്ധതിയുണ്ടായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അത് ജസ്പ്രീത് ബുംറയാണ്. വ്യക്തമായി എന്തെങ്കിലും ആലോചിച്ചുറപ്പിച്ച ശേഷമായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത്”, എന്നായിരുന്നു ആകാശ് ദീപിന്റെ പ്രതികരണം.

ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ന്യൂസീലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്. 19 ഓവർ എറിഞ്ഞ ബുംറയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. ആകാശ് ദീപ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix