Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് 30% പരിധി, ഇറ്റലിയിൽ പുതിയ നിയമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോം: വിദ്യാലയങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനവും ഒന്നാം വർഷ ക്ലാസുകളിൽ വിദേശ വംശജരായ വിദ്യാർഥികളുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന വിവാദ വിദ്യാഭ്യാസ പരിഷ്കരണത്തിന് ഇറ്റലിയിൽ അംഗീകാരം. ‘ഡെക്രെറ്റോ സ്കൂള’ എന്ന പേരിലുള്ള നിയമനിർമാണത്തിന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ക്ലാസ് മുറികളിൽ മുസ്ലിം പെൺകുട്ടികൾ ബുർഖയും നിഖാബും ധരിക്കുന്നത് തടയുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇറ്റാലിയൻ ഭാഷയിൽ ആവശ്യമായ പരിജ്ഞാനമുള്ള വിദേശ വിദ്യാർഥികളെ 30 ശതമാനം പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇറ്റാലിയൻ വിദ്യാഭ്യാസ സമ്പ്രദായവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന കുട്ടികളുടെ വിദേശികളായ മാതാപിതാക്കൾക്കായി ഇറ്റാലിയൻ ഭാഷാ കോഴ്സുകൾ ആരംഭിക്കാനും പരിഷ്കരണത്തിൽ വ്യവസ്ഥയുണ്ട്.

പാർലമെന്റിന്റെ ചേംബർ ഓഫ് ഡെപ്യൂട്ടിസിൽ 142 പേർ അനുകൂലിച്ചും 112 പേർ എതിർത്തും വോട്ട് ചെയ്തതോടെയാണ് ബിൽ പാസായത്. നാല് പേർ വോട്ടെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു. നവംബർ 20-ന് ഇറ്റാലിയൻ സെനറ്റും ബില്ലിന് അംഗീകാരം നൽകിയിരുന്നു. അന്തിമ വോട്ടെടുപ്പിനിടെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധമുയർത്തി. ‘സ്കൂളിൽ ആരും വിദേശിയല്ല’ എന്നെഴുതിയ ബോർഡുകളും ഇവർ ഉയർത്തിക്കാട്ടി.

ഇറ്റാലിയൻ വിദ്യാർഥികൾ സ്വന്തം ക്ലാസ് മുറികളിൽ ന്യൂനപക്ഷമായി മാറരുതെന്ന നിലപാടിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണി പരിഷ്കരണത്തെ ന്യായീകരിച്ചത്. ക്ലാസ് മുറികളിൽ ഇറ്റാലിയൻ കുട്ടികൾ അവഗണിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

വിദേശ വിദ്യാർഥികൾക്ക് 30 ശതമാനം പരിധി ഏർപ്പെടുത്തുന്നത് ഇറ്റലിയിൽ ആദ്യമായല്ല. 2010-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മരിയസ്റ്റെല്ല ഗെൽമിനിയും സമാനമായ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാൽ, പ്രാദേശിക ജനസംഖ്യാപരമായ സാഹചര്യങ്ങൾ കാരണം അന്ന് ഇത് നടപ്പാക്കാനായില്ല.

യൂറോപ്പിലെ വിവിധ രാജ്യങ്ങൾ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിവരുന്നതിനിടെയാണ് ഇറ്റലിയുടെ പുതിയ നടപടി. ഫ്രാൻസ് 2011 ഏപ്രിലിലും ബെൽജിയം അതേ വർഷം ജൂലൈയിലും പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നത് നിരോധിച്ചിരുന്നു. ബൾഗേറിയയും ഓസ്ട്രിയയും 2016, 2017 വർഷങ്ങളിൽ സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഡെന്മാർക്ക് (2018), നെതർലൻഡ്സ് (2019), സ്വിറ്റ്സർലൻഡ് (2023), പോർച്ചുഗൽ (2026) എന്നീ രാജ്യങ്ങളും മുഖം മറയ്ക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയയിൽ 2026 സെപ്റ്റംബർ മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സ്കൂളുകളിൽ തലമറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix