Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം തൃശ്ശൂര്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: താന്ന്യം കിഴുപ്പിള്ളിക്കരയിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം താമസിക്കുന്ന കാട്ടുതിണ്ടിയിൽ സന്തോഷ് (59), ഭാര്യ ഷിനി (52) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11.30ഓടെ മകൻ വീട്ടിലെത്തിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് അടുക്കളയിൽ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ ഓട്ടുവിളക്കുകൊണ്ട് തലയ്ക്കടിച്ച ശേഷം സന്തോഷ് കത്തികൊണ്ട് സ്വയം കഴുത്തുമുറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. തൃശ്ശൂരിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷും ഷിനിയും. സ്വാതിലക്ഷ്മി, വിഷ്ണു എന്നിവരാണ് മക്കൾ. റിയാസ് മരുമകനാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix