Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി.പി. ദിവ്യക്കെതിരായ അന്വേഷണം; സ്റ്റീൽ ഇൻഡസ്ട്രിയൽസ് ഉദ്യോഗസ്ഥരോടും കാർട്ടൺ കമ്പനി ഡയറക്ടർമാരോടും ഹാജരാകാൻ വിജിലൻസ് നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച കോഴിക്കോട് വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നിർദേശം. കാർട്ടൺ അലയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാരോടും ഹാജരാകാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തുമായുള്ള കരാറുമായി ബന്ധപ്പെട്ട രേഖകളും ജി.എസ്.ടി അടച്ചതിന്റെ തെളിവുകളും ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും പരിശോധന നടത്തിയത്.

കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട 12 കോടി രൂപയുടെ കരാറിൽ അഴിമതി നടന്നുവെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix