Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദുബായിൽ ചികിത്സയിൽ കഴിയുന്ന കെ. സുധാകരനെ കാണാനാകുന്നില്ല; ദുരൂഹത ആരോപിച്ച് കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എംപി കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി മകൻ സംജോഗ് സുധാകരൻ. പിതാവ് മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായും സംജോഗ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലേക്ക് മടങ്ങിയെത്താൻ പാർട്ടി നിർദേശിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം.

സുധാകരനെ ഐ.സി.യുവിലേക്ക് മാറ്റിയശേഷം കുടുംബാംഗങ്ങളെ കാണാൻ അനുവദിച്ചിട്ടില്ലെന്നാണ് മകന്റെ ആരോപണം. ഇന്നലെ പിതാവിനെ കണ്ടിരുന്നെങ്കിലും ഇന്ന് കാണാൻ അനുമതി ലഭിച്ചില്ല. അമ്മ ആശുപത്രിയിലെ മുറിയിലുണ്ടായിരുന്നിട്ടും അവർക്കും സുധാകരനെ കാണാൻ കഴിഞ്ഞില്ലെന്ന് സംജോഗ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സുധാകരന്റെ മരുമകൻ അജിത് കുമാറും ആരോപിച്ചു.

ഇന്നലെ രാത്രി വരെ ബന്ധുക്കൾ സുധാകരനെ നേരിൽ കണ്ടിരുന്നു. ഇന്ന് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. നാളെ പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനിരിക്കെ ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ പാർട്ടി നിർദേശിച്ചതിനെ തുടർന്നായിരുന്നു യാത്രാ ക്രമീകരണങ്ങൾ. എന്നാൽ ഇന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് സുധാകരനെ ഐ.സി.യുവിലേക്ക് മാറ്റിയ വിവരം അധികൃതർ അറിയിച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം.

സുധാകരനെ കാണാനായി ഇൻകാസിന്റെ ചില നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ഡോക്ടർ അനുമതി നൽകിയില്ലെന്നാണ് ഇവരുടെ ആരോപണം. സുധാകരന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ‘ബോസ്’ വിളിച്ചുപറഞ്ഞതായി ഡോക്ടർ അറിയിച്ചെന്നും ആരാണ് ബോസ് എന്ന് ചോദിച്ചപ്പോൾ അമിത് ഷാ വിളിച്ചിരുന്നതായി പറഞ്ഞെന്നും ഇൻകാസ് നേതാക്കൾ വെളിപ്പെടുത്തി. എന്നാൽ അമിത് ഷായാണോ വിളിച്ചതെന്ന് ചോദ്യം ചെയ്തതോടെ നിരവധി പേർ വിളിച്ചിരുന്നുവെന്ന് ഡോക്ടർ തിരുത്തിയതായും നേതാക്കൾ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix