Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട്ടിൽ ആദിവാസി ശ്മശാനം വെട്ടിനിരത്തി; ഭൂവുടമയ്ക്കെതിരെ പൊലീസ് കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട് മീനങ്ങാടി ചൂതുപാറ ചെറുവയലിൽ കുറുമ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ പൈതൃക ശ്മശാനം ജെസിബി ഉപയോഗിച്ച് വെട്ടിനിരത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അയൽവാസിയും ഭൂവുടമയുമായ ബെംഗളൂരു മലയാളി ജയലക്ഷ്മിക്കെതിരെയാണ് മീനങ്ങാടി പൊലീസ് കേസെടുത്തത്. പട്ടികജാതി–പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി അതിക്രമിച്ചു കടക്കൽ, സ്വത്ത് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മീനങ്ങാടി ചൂതുപാറയിൽ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് കുറുമ വിഭാഗക്കാരുടെ ശ്മശാനം സ്ഥിതി ചെയ്യുന്നത്. അഞ്ച് ഊരുകളിലായി താമസിക്കുന്ന എഴുന്നൂറിലധികം കുടുംബങ്ങളുടെ പൈതൃക ശ്മശാനത്തിന്റെ ഒരു ഭാഗമാണ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത്.

കാലങ്ങളായി സംരക്ഷിച്ചുപോരുന്ന ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ഭാഗത്താണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെട്ടിനിരത്തിയതെന്നാണ് ഊരുനിവാസികൾ പറയുന്നത്. ആരുടെയും അനുമതിയില്ലാതെ ശ്മശാനഭൂമിയിൽ നടത്തിയ ഈ പ്രവൃത്തി പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix