Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്റ്റാലിനെതിരെ ടിവികെയുടെ പരിഹാസം; ‘സവർക്കർ 2.0’ എന്ന് വിശേഷിപ്പിച്ച് ചിത്രം പങ്കുവച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെ തീരുമാനത്തിന് പിന്നാലെ പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ടിവികെ. സ്റ്റാലിനെ സവർക്കർ 2.0 എന്നാണ് ടിവികെ പരിഹസിച്ചത്. അദ്ദേഹം ആർഎസ്എസ് ഗണവേഷത്തിൽ നിൽക്കുന്ന ഒരു ചിത്രവും ടിവികെ എക്സില്‍ പങ്കുവച്ചു. കഴിഞ്ഞ ഏപ്രിലിൽ ബില്ലിനെ ശക്തമായി എതിർത്ത ശേഷമാണ് ഇപ്പോൾ ഡിഎംകെ മലക്കംമറിഞ്ഞത്.

‘‘സ്റ്റാലിൻ എന്ന സവർക്കർ 2.0’’ എന്ന അടിക്കുറിപ്പോടെ ടിവികെ ഐടി വിങ്ങിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. മറ്റൊരു പോസ്റ്റിൽ ‘‘സനാതനമല്ല… സൺ-ധനം…” (സനാതനമല്ല, മകന്റെ സമ്പത്ത്) എന്ന വാക്കുകളും പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ പങ്കുവച്ച ചിത്രത്തിൽ സ്റ്റാലിന്റേയും മകൻ ഉദയനിധി സ്റ്റാലിന്റേയും ചിത്രം പങ്കുവച്ചിട്ടുണ്ട്.

മണ്ഡല പുനർനിർണയ ബില്ലുകളെ പിന്തുണയ്ക്കാൻ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതോടെ ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കേന്ദ്രത്തിന് ലഭിക്കും. ലോക്സഭയിലെ 7.18% എന്ന സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുത് എന്നതാണ് ഡിഎംകെയുടെ ആവശ്യമെന്നും അത് കേന്ദ്രസർക്കാർ അംഗീകരിച്ചതായും ഡിഎംകെ എംപി എ. രാജ പറഞ്ഞു. ബില്ലിന്റെ നടപടിക്രമങ്ങളിൽ പ്രശ്നമുണ്ടെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix