Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായാ രാഹുൽ; 17 പേരുടെ പിന്തുണ

കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ സ്ഥാനാർഥിയാക്കാൻ തീരുമാനം. മായാ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും ധാരണയിലെത്തി. നഗരസഭയിലെ 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായാ രാഹുലിന് ലഭിക്കുമെന്നാണ് വിവരം. ഈ മാസം 19നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം തവണയും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെ പ്രതിനിധീകരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന നേട്ടം സ്വന്തമാക്കിയ […]
Read more

മുംബൈ–ഡൽഹി എക്സ്പ്രസ് ഹൈവേയിൽ അപകടം; മലയാളി യുവാവ് മരിച്ചു

കോട്ടയം: വാഴക്കുളത്തുനിന്ന് കൈതച്ചക്ക കയറ്റി ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രക്ക് മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മോനിപ്പള്ളി ചീങ്കല്ലേൽ ആലുങ്കത്തടത്തിൽ സനീഷ് ജെ. നായർ (38) ആണ് മരിച്ചത്. കുമരകം ചക്രംപടി വടക്കേച്ചിറ സണ്ണിയുടെ മകൻ സുഭാഷ് (42) ആണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. മധ്യപ്രദേശ്–രാജസ്ഥാൻ അതിർത്തിയിലെ മന്ദ്‌സോർ ഭാൻപുര മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്ക് ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. […]
Read more

മരണാനന്തരം 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി

കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനായ നോട്ടോയിൽ ഇതിനായി രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിഷ ഇക്കാര്യം അറിയിച്ചത്. തന്റെ മരണം മറ്റൊരാളുടെ ജീവിതത്തിന് പുതിയ തുടക്കമാകട്ടെയെന്ന് നിഷ പറഞ്ഞു. മരണം വെറുമൊരു വിടവാങ്ങലായി അവസാനിക്കാതെ മറ്റൊരാളുടെ ജീവിതത്തിന് തുടർച്ചയാകണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി. ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, […]
Read more

‘എൻ.എസ്.എസിൽ ജനാധിപത്യമില്ലെങ്കിൽ കോടതിയിൽ പോകട്ടെ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരൻ നായർ

കോട്ടയം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയെ സമീപിക്കട്ടെയെന്ന് സുകുമാരൻ നായർ പറഞ്ഞു. സ്വന്തം പിതാവിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചയാളാണ് ഗണേഷ് കുമാറെന്നും അതിനാൽ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗണേഷ് കുമാർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു. ഇവരെ […]
Read more

കുഞ്ഞിനെ വിൽപ്പന നടത്തിയ കേസ്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിൽ എത്തിയാണ് ചക്കരക്കൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് ഉടൻ അപേക്ഷ നൽകും. കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് […]
Read more

ഓവുചാൽ അടയ്ക്കാൻ അനുവദിക്കില്ല, പോക്സോ കേസ് പിൻവലിക്കണം: പെണ്ണമ്മ ജോസഫ്

കരൂർ: കരൂർ ഗ്രാമ പഞ്ചായത്ത് കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ സ്വകാര്യ വ്യക്തി ഓവുചാൽ കെട്ടി അടച്ചതുമൂലം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ ഓവുചാൽ തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് പാലാ പൊലീസ് എടുത്തിരിക്കുന്ന പോക്സോ കേസ് അംഗീകരിക്കാൻ ആവില്ല പിൻവലിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസഫ് ആവശ്യപ്പെട്ടു. വിഷയം രമ്യമായി പരിഹരിക്കുമെന്നും ഓവുചാൽ അടയ്ക്കാതെ പരിഹാരം ഉണ്ടാക്കുമെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കരൂർ പഞ്ചായത്ത് ഓഫീസ് ലിങ്ക് റോഡ് സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ യോഗം […]
Read more

വൈക്കത്ത് വൈദ്യുതിക്കമ്പിയിൽനിന്ന് സഹോദരങ്ങൾക്ക് ഷോക്കേറ്റു

കോട്ടയം: വൈക്കം കാട്ടിക്കുന്നിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് പരിക്ക്. ചിറ്റത്തേറ സുബിന്റെ മക്കളായ ശ്രീഹരി (12), കാശിനാഥൻ (9) എന്നിവർക്കാണ് ഷോക്കേറ്റത്. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാശിനാഥന്റെ പാദത്തിന് മുകളിലൂടെ വൈദ്യുതി കമ്പി കുടുങ്ങുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീഹരിക്കും ഷോക്കേറ്റത്. ലൈൻ കമ്പിയിൽ ഓല വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടിവീണതെന്നാണ് വിവരം. വൈദ്യുതി കമ്പി ശരിയാക്കണമെന്ന് പലതവണ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. […]
Read more

കോട്ടയത്ത് ബൈക്ക് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കോട്ടയം മണർകാട് വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അയർക്കുന്നം സ്വദേശിനി ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വളവിൽ വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തെന്നി മറിഞ്ഞ് ബസിനടിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. സംഭവത്തിൽ […]
Read more

ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് പരിക്ക്

കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയ ദമ്പതികളെ ചങ്ങനാശ്ശേരി അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷപ്പെടുത്തി. തുടർന്ന് മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
Read more

ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമില്ലെന്ന് പരാതി; കിട്ടിയത് പച്ചവെള്ളം മാത്രം

കോട്ടയം: ചങ്ങനാശ്ശേരിയിലെ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. രാവിലെ മുതൽ ഭക്ഷണം നൽകിയില്ലെന്നും ദുരിതബാധിതർ പറഞ്ഞു. പായിപ്പാട് ഒന്നാം വാർഡിലെ 150 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. ഉച്ചഭക്ഷണത്തിനായി സമീപത്തെ മറ്റൊരു ക്യാമ്പിലേക്ക് പോകാൻ വാർഡ് മെമ്പർ നിർദേശിച്ചതായും ദുരിതബാധിതർ ആരോപിച്ചു. ക്യാമ്പിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു. രാവിലെ ഗ്യാസ് കുറ്റി നൽകിയ ശേഷം തിരികെ കൊണ്ടുപോയെന്നും പാചകം ചെയ്യാനുള്ള സൗകര്യം ലഭിച്ചില്ലെന്നും ക്യാമ്പിലുള്ളവർ പറഞ്ഞു. നിലവിൽ കുടിവെള്ളം […]
Read more

Recent News

Advertisement
WhiteswanTV Footer