Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി

കോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്. അവിശ്വാസ പ്രമേയത്തെ അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ പിന്തുണച്ചതോടെയാണ് പ്രമേയം വിജയിച്ചത്. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് തിരിച്ചടിയായി.
Read more

കോട്ടയത്ത് വിഷം കഴിച്ച അമ്മയും മകളും മരിച്ചു

കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്നയും മകൾ മരിയ തെരേസയുമാണ് മരിച്ചത്. സംഭവത്തിൽ ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാമും മകൻ അലനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയായി നാലുപേരും ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ജോസ്നയും മരിയ തെരേസയും […]
Read more

കോട്ടയത്ത് മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം: നഗരത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15ഓടെ തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വിനീതിന് കുത്തേറ്റത്. സംഭവസമയത്ത് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പൊലീസ് ഉടൻ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയായ വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിനീതിനെ ഉടൻ […]
Read more

ഒറ്റയടിക്ക് 37,20,000 രൂപയുടെ അധിക വരുമാനം കണ്ടെത്തിയെന്ന് ദിയ ബിനു പുളിക്കകണ്ടം

പാലാ: പത്ത് വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടന്ന പാലാ മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഇനി നഗരസഭയ്ക്ക് വരുമാന മാർഗമാകുന്നു. കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഇത് വാടകയ്ക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല. പല തവണ ലേലം നടത്തിയെങ്കിലും കെട്ടിടം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതിലൂടെ നഗരസഭയ്ക്ക് ഏകദേശം […]
Read more

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ; ‘കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം’

കോട്ടയം: കെഎസ്‌യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം വിഷയങ്ങൾ ആദ്യം പാർട്ടിയുടെ ബന്ധപ്പെട്ട വേദികളിൽ ഉന്നയിച്ച് പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും, പാർട്ടിയുടെ ഭാഗത്ത് നിന്ന് തന്നെ അസ്വസ്ഥതകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഇടപെടുമെന്നും സർക്കാർ തലത്തിലും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം […]
Read more

ഞങ്ങളിലെ KSUക്കാരെ വാർത്തെടുത്തത് ഉമ്മൻ ചാണ്ടി സാറാണ്: ഷാഫി പറമ്പിൽ

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഷാഫി പറമ്പിൽ എം.പി. ഉമ്മൻ ചാണ്ടിയെപ്പോലെ ആകാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹത്തിന് പകരം ഒരാൾ ഉണ്ടാകില്ലെന്നും ഷാഫി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ പുതുപ്പള്ളിയിലെത്തിയപ്പോഴാണ് ഷാഫി പറമ്പിൽ പ്രതികരിച്ചത്. കെ.എസ്.യുവിലെ പ്രവർത്തകരെ വളർത്തിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആരോഗ്യത്തെ പോലും പരിഗണിക്കാതെ ജനങ്ങൾക്കായി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഷാഫി പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതികൾ വരുന്നത് അഭിമാനകരമാണെന്നും അദ്ദേഹം […]
Read more

പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷം; മൂന്നാം ദിനവും കൗൺസിൽ യോഗം മുടങ്ങി

കോട്ടയം: ക്വാറം തികയാത്തതിനാൽ പാലാ നഗരസഭാ കൗൺസിൽ യോഗം തുടർച്ചയായ മൂന്നാം ദിവസവും നടക്കാതെ പിരിഞ്ഞു. ജൂലൈ 21-ന് അവതരിപ്പിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി നഗരസഭയിലെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ ശക്തമായിരിക്കുകയാണ്. ഭരണമുന്നണിയായ യു.ഡി.എഫിലെ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് വിമതയായി വിജയിച്ച ഉപാധ്യക്ഷ മായാ രാഹുലും 12 ഇടതുപക്ഷ അംഗങ്ങളുമാണ് പ്രധാനമായും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതേസമയം, വിട്ടുനിൽക്കുന്ന കോൺഗ്രസ് അംഗങ്ങളിലൊരാളായ സെബാസ്റ്റ്യൻ പനയ്ക്കൽ വെള്ളിയാഴ്ച നഗരസഭാ ഹാളിലെത്തിയത് ശ്രദ്ധേയമായി. നഗരസഭാധ്യക്ഷയ്ക്കെതിരേ കോൺഗ്രസ് അംഗങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് […]
Read more

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എം. മണിയുടെ മുന്നറിയിപ്പ്; നിയമം കൈയിലെടുക്കേണ്ടി വരുമെന്ന് പരാമർശം

കോട്ടയം: ഇടുക്കി കഞ്ഞിക്കുഴി മേഖലയിലെ വനംവകുപ്പിന്റെ കുടിയിറക്കൽ നടപടികൾക്കെതിരെ സിപിഐഎം നേതാവ് എം.എം. മണി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥർ ജനങ്ങളോട് മര്യാദയോടെ പെരുമാറിയില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഐഎം സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം. മണി. താമസിക്കുന്ന സ്ഥലത്തേക്കോ കൃഷിയിടങ്ങളിലേക്കോ വനംവകുപ്പ് ഉദ്യോഗസ്ഥർ ബലമായി കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായ പ്രതിരോധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങളോട് മര്യാദകേടായി പെരുമാറുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് […]
Read more

ചിങ്ങവനത്ത് വഴിയോരക്കടയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം വിട്ട കാർ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്. ആശാൻപടിയിലെ വഴിയോര ചായക്കടയിലേക്കാണ് വൈകീട്ട് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എം.സി റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാർ തിരുവനന്തപുരം സ്വദേശികളുടേതാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് […]
Read more

സുരേഷ് ഗോപി അമ്മ സംഘടന ശുദ്ധീകരിക്കട്ടെ, എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ല: ജി സുകുമാരൻ നായർ

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്ന് സുകുമാരൻ നായർ ആരോപിച്ചു. എൻഎസ്എസ് ബിജെപിയുമായി അടുപ്പത്തിലാണെന്ന തരത്തിലുള്ള സന്ദേശം നൽകാനാണ് സുരേഷ് ഗോപി എത്തിയതെന്നും അദ്ദേഹം വിമർശിച്ചു. സംഘടനയുടെ യോഗക്രമങ്ങൾ പാർലമെന്റിന് സമാനമാണെന്നും കാര്യങ്ങൾ അറിയാതെയല്ല സുരേഷ് ഗോപി എത്തിയതെന്നും സുകുമാരൻ നായർ പറഞ്ഞു. സന്ദർശനവുമായി ബന്ധപ്പെട്ട് തെറ്റുപറ്റിയെന്ന് സുരേഷ് ഗോപി […]
Read more

Recent News

Advertisement
WhiteswanTV Footer