Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന് കേരള കോൺഗ്രസ് (എം)

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന നിലപാടിൽ ഉറച്ച് കേരള കോൺഗ്രസ് (എം). എന്നാൽ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയുടെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ ലോപ്പസ് മാത്യു വ്യക്തമാക്കി. സിപിഎം ശക്തി കേന്ദ്രങ്ങളായ കണ്ണൂർ, കാസർകോട്, ആലപ്പുഴ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ക്രോസ് വോട്ടിങ് നടന്നതായാണ് പാർട്ടിയുടെ വിലയിരുത്തൽ. കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലങ്ങളിൽ മാത്രം ഇത്തരമൊരു സംഭവം […]
Read more

ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ ജനം ആഗ്രഹിച്ചു; ഓർത്തഡോക്‌സ് സഭ

കോട്ടയം: വി.ഡി. സതീശന്റെ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ഓർത്തഡോക്‌സ് സഭ മാധ്യമവിഭാഗം തലവൻ ഡോ. യുഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപൊലീത്ത. ഓർത്തഡോക്‌സ് സഭയിലെ അംഗമാണ് ചാണ്ടി ഉമ്മൻ. ചാണ്ടി മന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് പുറത്തായത് എന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭാ അംഗങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദ്ദേഹത്തിന്റെ പേരും കേട്ടിരുന്നു. പക്ഷേ അവസാന സമയം ആയപ്പോഴേക്കും അദ്ദേഹം പുറത്തായി. പൊതുജനങ്ങൾക്ക് പോലും അതിൽ വിഷമമുണ്ട് എന്നും കൂട്ടിച്ചേർത്തു. ജനത്തിന്റെ ഹിതം ചിലയിടങ്ങളിലൊക്കെ […]
Read more

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; ഭീഷണിയുമായി SNDP നേതാവ്

കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടുമെന്ന വിവാദ പ്രസംഗവുമായി എസ്എന്‍ഡിപി നേതാവ്. അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു. മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസാഹോദര്യത്തിന്റെ മണ്ണില്‍ വര്‍ഗീയ കലാപങ്ങള്‍ നടത്താനുള്ള മനഃപൂര്‍വമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യൂണിയന്‍ ആരോപിച്ചു. എസ്.എന്‍.ഡി.പി. […]
Read more

തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിച്ച് ലോറി ഡ്രൈവർ മരിച്ചു

പത്തനംത്തിട്ട: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ 24 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ സന്ദീപിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരി […]
Read more

ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

കോട്ടയം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തതിനെതിരെ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലിം ലീഗ് ഭരണത്തിൽ കൂടുതൽ സ്വാധീനം നേടുന്നതിന്റെ സൂചനയാണ് ഈ തീരുമാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ കൂടുതൽ മുൻഗണന ലഭിക്കേണ്ടത് മുൻപന്തിയിൽ നിൽക്കുന്ന നേതാവിനായിരുന്നുവെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം മറുപടി നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 11 ദിവസത്തിന് ശേഷമാണ് കോൺഗ്രസ് […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ജോസ് കെ മാണി

കോട്ടയം: രാജ്യത്തെ 22 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം ദേശീയ ദുരന്തമാണെന്ന് ജോസ് കെ മാണി പറഞ്ഞു. പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷയായ നീറ്റ് കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയാത്തത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എൻടിഎ ആണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പർ […]
Read more

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മാംസങ്ങളുടെ വരവ് കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് മാംസവില വീണ്ടും ഉയരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളും കോഴികളും എത്തുന്നത് കുറഞ്ഞതാണ് പ്രധാന കാരണം. വരും ദിവസങ്ങളിൽ വില ഇനിയും കൂടാനിടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഒരു കിലോ പോത്തിറച്ചിയുടെ വില ഒരു വർഷം മുമ്പ് 380 രൂപയായിരുന്നു. ഇപ്പോൾ 480 മുതൽ 500 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പോത്തുകളുടെ വരവ് കുറഞ്ഞതും ചരക്ക് ഗതാഗത ചെലവ് കൂടിയതുമാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ആന്ധ്ര, […]
Read more

മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം; കാവലായി മാനസികവെല്ലുവിളിയുള്ള മകൻ

കോട്ടയം: വീട്ടിലെ കിടപ്പുമുറിയിൽ വയോധികയുടെ മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. അമ്മയുടെ മൃതദേഹത്തിനൊപ്പം ദിവസങ്ങളോളം കാവലിരുന്ന, മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതൃദിനത്തിലാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിൽ മാങ്ങാനം താമരശ്ശേരി പ്രവീണനിവാസിൽ കെ.കെ. ഭാനുമതി (80) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകൻ കെ. പ്രവീൺകുമാർ (56) ആണ് കൂടെയുണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് വിവരം […]
Read more

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടത് മുന്നണിയിൽ ഭിന്നത; പ്രധാന ഉത്തരവാദി പിണറായി

കോട്ടയം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇടത് മുന്നണിക്കുള്ളിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാകുന്നുവെന്ന് സൂചന. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി പാർട്ടിയെ നയിക്കാൻ എം.വി. ഗോവിന്ദന് കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന ശൈലിയും രാഷ്ട്രീയ സമീപനവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. അതേസമയം, […]
Read more

ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും: പി സി വിഷ്ണുനാഥ്

കോട്ടയം: മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ചേരിതിരിഞ്ഞ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ദില്ലിയിൽ നിന്ന് വളരെ വേഗത്തിൽ തന്നെ മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കുകയാണെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. “മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും” എന്ന് മുൻപ് പറഞ്ഞത് തന്റെ ആഗ്രഹം കൊണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ അതിവേഗം മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലായിരുന്നു അത്തരമൊരു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ വിവിധ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും […]
Read more
Advertisement
WhiteswanTV Footer