Whiteswan TV News

Malayalam Top Online News Media

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി

കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ മൃദുലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകര മടപ്പള്ളി കോളേജിന് മുന്നിലാണ് സംഭവം നടന്നത്. സ്കൂൾ- കോളേജ് വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ദേശീയപാത സർവീസ് റോഡിലൂടെ പോകാതെ ബസ് നീങ്ങിയതിനെ ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. സമരത്തിനിടെ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് മൃദുലിനെ ഇടിച്ചത്.

തലശ്ശേരി– കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഡിടിഎസ് ക്ലാസിക്’ ബസാണ് ഇടിച്ചതെന്ന് പറയുന്നു. സംഭവത്തിന് ശേഷം ബസിലെ ജീവനക്കാർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *