Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ടോണി തൈപ്പറമ്പിൽ പാലാ ന​ഗരസഭ കോൺ​ഗ്രസ് പാർണമെന്ററി പാർട്ടി ലീഡർ

പാലാ: കോൺഗ്രസ്‌ പാർലമെന്റ് പാർട്ടി ലീഡർ ആയി ടോണി തൈപ്പറമ്പിലിനെ പാലാ നഗര സഭ കോൺഗ്രസ്‌ കൗൺസിലേർസ് പാർലമെന്റ് പാർട്ടി ചേർന്ന് തെരഞ്ഞെടുത്തു. യുഡിഫ് ജില്ല കോൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഫ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ സതീഷ് ചോളനി, ഡി സി സി വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്തനം, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ്, കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി നെച്ചികാടൻ, പാലാ നഗര സഭ കൌൺസിലേർസ് എന്നിവർ പങ്കെടുത്തു.
Read more

കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോട്ടയം: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പിണറായി വിജയൻ സന്ദർശിച്ചു. കുട്ടിയുമായി അദ്ദേഹം സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദനയുണ്ടെങ്കിലും, ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് പറഞ്ഞു. സംഭവം അത്യന്തം നിർഭാഗ്യകരമാണെന്നും കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും, മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ ഉൾപ്പെടെ തുടർനടപടികൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും, […]
Read more

കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ തീപിടിത്തം; 4.5 ലക്ഷം രൂപയുടെ നഷ്ടം

കോട്ടയം: കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 4.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഔട്ട്ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെങ്കിലും സ്റ്റോറിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഗ്രേഡ് അസിസ്റ്റന്റ് […]
Read more

പാലായിൽ വാച്ചും ഫയലും കൗണ്‍സിലര്‍ മോഷ്ടിച്ചെന്ന് പരാതി

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫിനുള്ളില്‍ പോര് തുടരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറുടെ പരാതിയില്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പോലീസ് കേസെടുത്തു. പിന്നാലെ കൗണ്‍സിലര്‍ ബിജു തോമസിന് എതിരെ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കകണ്ടം പരാതി നല്‍കി. തന്റെ ചേമ്പറിലെ വിലപിടിപ്പുള്ള വാച്ചും പ്രധാന ഫയലും നഷ്ടമായെന്നാണ് ദിയയുടെ പരാതി. ബിനു പുളുക്കണ്ടത്തിനെതിരെ പരാതി നല്‍കിയ യുഡിഎഫ് കൗണ്‍സിലര്‍ ബിജു തോമസ് ചേമ്പറില്‍ വന്നുപോയതിന് പിന്നാലെയാണ് സാധനങ്ങള്‍ കാണാതായതെന്ന് ദിയയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയര്‍പേഴ്‌സണ്‍ ഇല്ലാത്ത […]
Read more

ചിങ്ങവനത്ത് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം

കോട്ടയം: കോട്ടയം ചിങ്ങവനത്ത് മദ്യപിച്ച നിലയിൽ കാറോടിച്ചെത്തിയ യുവതി അപകടമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ, യുവതി ഓടിച്ച കാർ ഒരു സ്‌കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഇത്തിത്താനം സ്വദേശിനിയായ ജോമി ജോസഫാണ് കാർ ഓടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ചതിന് ജോമി ജോസഫിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു.
Read more

വയോധികയുടെ മാല പൊട്ടിച്ച യുവാവും പെൺസുഹൃത്തും പിടിയിൽ

കോട്ടയം: വയോധികയുടെ രണ്ടര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുറിച്ചി ഇത്തിത്താനം സ്വദേശി വിഷ്ണു അനിൽകുമാർ (36), സുഹൃത്ത് ധന്യ (41) എന്നിവരാണ് പിടിയിലായത്. മേയ് 25-ന് രാവിലെയായിരുന്നു സംഭവം. വാകത്താനം സ്വദേശിനിയായ ലീലാമ്മ രാജുവിന്റെ സ്വർണമാലയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. ലീലാമ്മയും ഭർത്താവ് രാജുവും കഴിഞ്ഞ 20 വർഷമായി വെട്ടിക്കലുങ്ക് പ്രദേശത്ത് ഒരു മാടക്കട നടത്തിവരികയാണ്. സംഭവദിവസം സ്കൂട്ടറിൽ എത്തിയ പ്രതി ആദ്യം ചായയും പിന്നീട് […]
Read more

വിനോദയാത്ര പോകാൻ മോഷണം നടത്തിയ 3 പേർ പിടിയിൽ

കോട്ടയം: വിനോദയാത്രയ്ക്ക് പോകുന്നതിനായി മോഷണം നടത്തിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ മൂന്ന് പേർ അറസ്റ്റിലായി. 75,000 രൂപയും മൂന്ന് പവൻ സ്വർണവും മോഷ്ടിച്ച സംഭവത്തിലാണ് നടപടി. കൊടുവന്താനം സ്വദേശിയായ അജിത് അനിൽ (19) എന്ന യുവാവിനെയും 17 വയസുള്ള രണ്ട് പ്രായപൂർത്തിയാകാത്തവരെയുമാണ് പൊലീസ് പിടികൂടിയത്. മെയ് 24-ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വീട്ടിൽ നിന്ന് 75,000 രൂപയും മൂന്ന് പവൻ സ്വർണവും പ്രതികൾ കവർന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് […]
Read more

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

കോട്ടയം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയത്ത് കനത്ത സുരക്ഷ. വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് […]
Read more

റബർ ഉൽപാദനത്തിൽ കുതിപ്പ്; വിലയിലും റെക്കോർഡ് വർധന

കോട്ടയം: ഇന്ത്യയിലെ റബർ മേഖലയ്ക്ക് 2025–26 വർഷത്തിൽ മികച്ച മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ട്. ഈ വർഷത്തെ ഉൽപാദനം 9.05 ലക്ഷം ടണ്ണിൽ എത്തി. മുൻവർഷം ഇത് 8.75 ലക്ഷം ടണ്ണായിരുന്നു. റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ പ്രകാരം ഉൽപാദനത്തിൽ 3.4 ശതമാനം വളർച്ചയും ഉപയോഗത്തിൽ 1.2 ശതമാനം വളർച്ചയും രേഖപ്പെടുത്തി. 2024–25ൽ 14.10 ലക്ഷം ടണ്ണായിരുന്ന ഉപയോഗം 14.27 ലക്ഷം ടണ്ണായി ഉയർന്നു. പ്രകൃതിദത്ത റബർ ഉൽപാദന രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്. അനുകൂല […]
Read more

അച്ചൻകോവിലാറ്റിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മാന്നാർ: അച്ചൻകോവിലാറ്റിൽ ചാടി കാണാതായ ബി.ബി.എ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ) – കുഞ്ഞുമോൾ ദമ്പതികളുടെ മകനായ നിധിൻ വർഗീസ് (21) ആണ് മരിച്ചത്. കോട്ടയം പാത്താമുട്ടത്തെ സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു നിധിൻ. ബുധനാഴ്ച രാവിലെ ആറരയോടെ വലിയപെരുമ്പുഴ ഭാഗത്ത് നിന്ന് അച്ചൻകോവിലാറ്റിലേക്ക് യുവാവ് ചാടുന്നത്. സംഭവത്തെ തുടർന്ന് മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും തിരുവല്ലയിൽ നിന്നുള്ള സ്കൂബ ടീമും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer